തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
കേൾക്കാതെ പറഞ്ഞ് കുടുംബം; കണ്ടറിഞ്ഞ് പോരാടാൻ അഭിരാമി
കോഴിക്കോട്: ദേശീയ മേളയിൽ സാന്നിധ്യമുറപ്പിച്ച്് ഇത്തവണയും അഭിരാമി എത്തി. കൂടെ അഛനും, അമ്മയും, ചേച്ചിയുമുണ്ട്്. അഭിരാമിയെപൊലെ അവർക്കും കേൾവിശക്‌തിയില്ല, സംസാരിക്കാനുമാവില്ല. ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണയും തിരുവനന്തപുരം ജഗതി ഗവ. വി.എച്ച്.എസ്.എസിലെ പ്ളസ്ടു വിദ്യാർഥിനി അഭിരാമി കൃഷ്ണ ബധിര വിദ്യാർഥികളുടെ സംസ്‌ഥാന കായിക മേളയിൽ പങ്കെടുക്കുന്നത്.

കഴിഞ്ഞ തവണ മലപ്പുറത്തു നടന്ന 16വയസിന് മുകളിലുള്ള വിഭാഗത്തിൽ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിലും ലോംഗ്ജംപിലും ഒന്നാം സ്‌ഥാനവും 200 മീറ്ററിൽ രണ്ടാം സ്‌ഥാനത്തും കൊയ്യാൻ അഭിരാമിക്കായി. ഇത്തവണ 200 മീറ്റർ ഓട്ടത്തിലും ലോംഗ്ജംപിലും 100 മീറ്ററിലും അവൾ പങ്കെടുക്കുന്നുണ്ട്. അച്ഛൻ മിലിട്ടറി ഉദ്യോഗസ്‌ഥനായ പൂജപ്പുര മുരുകവിലാസത്തിൽ വി.എസ്്. ഉണ്ണികൃഷ്ണന്റെ പിന്തുണയും പരിശീലനവുമാണ് അഭിരാമിയുടെ കരുത്തും വിജയത്തിനു പിന്നിലെ രഹസ്യവുമെന്ന് പറയാനാവാതെ പറഞ്ഞു മനസിലാക്കിതരുന്നു നരുന്തുപോലുള്ള ആ പെൺകൊടി.

1989 ൽ ന്യൂസിലൻഡിൽ നടന്ന ബധിര ഒളിപിംക്സിൽ 400 മീറ്റർ, 110 മീറ്റർ ഹർഡിൽസിൽ ആറാം സ്‌ഥാനത്തത്തൊൻ അച്ഛൻ ഉണ്ണികൃഷ്ണനു കഴിഞ്ഞെന്ന് ആംഗ്യഭാഷയിൽ പറയുമ്പോൾ അഭിരാമിയുടെ കണ്ണുകളിൽ തിളക്കം. അഛനും, അമ്മ സുഷമയും ചേച്ചി ആതിരയും കൂടെയുള്ളപ്പോൾ ഇക്കുറിയും മെഡൽ വേട്ട നടത്തുമെന്ന നിശ്ചയദാർഢ്യത്തിൽ ആംഗ്യഭാഷ തുടർന്നു. തുടർച്ചയായ നാലാം തവണയാണ് അഭിരാമി സംസ്‌ഥാന കായിക മേളിയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞവർഷം തായ് വാനിൽ നടന്ന ഏഷ്യ പെസഫിക് ബധിര കായിക മേളയിൽ ലോംഗ് ജംപിൽ നാലാം സ്‌ഥാനവും 100 മീറ്ററിൽ ആറാം സ്‌ഥാനവും നേടിയിരുന്നു. ഇനി 2017 ജൂലൈയിൽ തുർക്കിയിൽ നടക്കാനിരിക്കുന്ന ബധിര ഒളിംപിക്സിൽ പങ്കെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസിനായി തയ്യാറാടെക്കുകയാണിവൾ. ലോംഗ്ജംപിലും 100 മീറ്റർ ഹർഡിൽസിലുമാണ് ബധിര ഒളിമ്പിക്്സിൽ അഭിരാമി മത്സരിക്കാൻ ഒരുങ്ങുന്നത്. ഇതിനുള്ള സെലക്ഷൻ മത്സരം ഒക്ടോബറിൽ നടക്കും. 2016 ജനുവരിയിൽ ഹൈദരാബാദിൽ നടന്ന ദേശീയ ബധിര കായികമേളയിൽ 100 മീറ്റർ, 200 മീറ്റർ, ലോംഗ് ജംപ് എന്നീ വിഭാഗങ്ങളിലും അഭിരാമി സ്വർണം നേടിയിരുന്നു.

ഗ്രേസ് മാർക്കും മറ്റു ആനുകൂല്യങ്ങളൊന്നം ലഭിക്കുന്നില്ലെങ്കിലും കായിക രംഗത്ത് കൈയൊപ്പ്് ചാർത്താനുള്ള ശ്രമത്തിലാണ് ഉണ്ണികൃഷ്ണന്റെ ‘ബധിര കുടുംബം’. ബാഡ്മിന്റണിലും ചെസിലും കഴിവുതെളിയിച്ച ആളാണ് പോളിടെക്നിക് അവസാനവർഷ വിദ്യാർഥിനിയായ ചേച്ചി ആതിരാ കൃഷ്ണൻ .
അജ്‌ഞാതൻ മരിച്ച നിലയിൽ
വടകര: മാഹി റെയിൽവെസ്റ്റേഷനുസമീപത്തെ നടപ്പാതയിൽ വൃദ്ധൻ മരിച്ച നിലയിൽ. 60 വയസ് തോന്നിക്കുന്നു. ഇരുനിറം, നരകലർന്ന കുറ്റിത്താടി, കറുപ്പ് പച്ച കള്ളിയോടുകൂട ......
ത്രിവേണി ദീപാവലി മിഠായി സ്റ്റാൾ ആരംഭിച്ചു
കോഴിക്കോട്: ത്രിവേണിയുടെ ആഭിമുഖ്യത്തിൽ ലഡു, ജിലേബി, മൈസൂർ പാക്ക്, അലുവ തുടങ്ങിയ മധുര പലഹാരങ്ങൾ ഒരുക്കി ദീപാവലി മിഠായി സ്റ്റാൾ ആരംഭിച്ചു.

മുത ......
ട്രാഫിക് പോലീസിന് അത്യാധുനിക ’സ്പീഡ്ഹണ്ടർ‘
കോഴിക്കോട്: അത്യാധുനിക കംപ്യൂട്ടറൈസ്ഡ് സംവിധാനങ്ങളുമായി സിറ്റി ട്രാഫിക് പോലീസിൽ സ്പീഡ്ഹണ്ടർ എത്തി. തിരുവനന്തപൂരം പോലീസ് ആസ്‌ഥാനത്തു നിന്നെത്തിച്ച ഇന് ......
കുറ്റിപ്പുറത്ത് 250 പൊതി ബ്രൗൺ ഷുഗറുമായി രണ്ട് ഇതര സംസ്‌ഥാനക്കാർ പിടിയിൽ
കുറ്റിപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായി കൊണ്ടുവന്ന 250 പൊതി ബ്രൗൺ ഷുഗറും സിറിഞ്ചുകളുമായി രണ്ടു ഇതര സംസ്‌ഥാന തൊഴിലാളികൾ പിടിയിൽ. ......
പഴൂർ സെന്റ് ആന്റണീസ് ഇടവക സമ്പൂർണ ദീപിക ഇടവക
മാനന്തവാടി: മാനന്തവാടി രൂപതയിലെ പഴൂർ സെന്റ് ആന്റണീസ് ഇടവക സമ്പൂർണ ദീപിക ഇടവകയാകുന്നു. പ്രഖ്യാപന സമ്മേളനം നാളെ വൈകീട്ട് 4.30ന് പഴൂർ സെന്റ് ആന്റണീസ് പള് ......
നിരോധിച്ച കീടനാശിനികൾ: പ്രത്യേക സ്ക്വാഡ് പരിശോധന നടത്തും
കോഴിക്കോട്: സംസ്‌ഥാനത്ത് നിരോധിച്ച കീടനാശിനികൾ എത്തുന്നത് നിരീക്ഷിക്കാൻ പ്രത്യേക സ്ക്വാഡ് പരിശോധനയും നടത്തും. വ്യാജ ഏജൻസികളുടെ പേരിൽ ചെക്ക്പോസ്റ്റ് വഴ ......
ടെർമിനലിനു വരുമാനമില്ല; കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല റിലേ സത്യഗ്രഹം തുടങ്ങി
കോഴിക്കോട്: പണി പൂർത്തീകരിച്ച് കാലങ്ങൾ കഴിഞ്ഞിട്ടും കെഎസ്ആർടിസി ബസ് ടെർമിനലിന് വരുമാനം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എം ......
തൂണേരി അക്രമം: ആറ് പേർ അറസ്റ്റിൽ
നാദാപുരം: യൂത്ത് ലീഗ് പ്രവർത്തകൻ കാളിയപറമ്പത്ത് അസ്ലമിനെ കൊലപ്പെടുത്തിയതിനെ തുടർന്ന് തൂണേരി വെളളൂർ ഭാഗങ്ങളിൽ വീടുകൾക്ക് നേരെയുണ്ടായ അക്രമത്തിൽ ആറ് പേർ ......
29 ജോഡി ഇരട്ടക്കുട്ടികളുമായി അടയ്ക്കാകുണ്ട് ക്രസന്റ് സ്കൂൾ
കാളികാവ്: വിസ്മയം പകർന്ന് 29 ഇരട്ടകൾ. അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സഹപാഠികൾക്കും അധ്യാപകർക്കുമെല്ലാം ഒരു പോലെ അത്ഭുതമാകുന്നു.
......
പട്ടം രൂപകൽപ്പനയ്ക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: 30–ാമത് ഇന്ത്യ ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവൽ ഗുജറാത്ത്, 3 ദുബായ് ഇന്റർനാഷണൽ ഫെസ്റ്റിവൽ 2017,ദുബായ്, 15 ഏഷ്യൻ കൈറ്റ് ചാമ്പ്യൻഷിപ്പ്,മലേഷ്യ,3 ......
അഖിലകേരള ഇന്റർ ഭവൻസ് ഗെയിംസ് ഇന്നു മുതൽ
കോഴിക്കോട്: ഏഴാമത് അഖിലകേരള ഇന്റർഭവൻസ് ഗെയിംസ് ഇന്നും നാളെയും പെരുന്തുരുത്തി ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സ്കൂൾ ഭാരവാഹികൾ അറ ......
അദിതി വധം: നവംബർ മൂന്നിന് വിധി പറയും
കോഴിക്കോട്: പിതാവും രണ്ടാനമ്മയും പട്ടിണിക്കിട്ട് പീഡിപ്പിച്ച് ഏഴുവയസുകാരിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി നവംബർ മൂന്നിന് ......
അന്താരാഷ്ര്‌ട പീപ്പിൾസ് ക്ലൈമറ്റ് മാർച്ച് നവംബർ അഞ്ചിന്
കോഴിക്കോട്: ഐക്യരാഷ്ര്‌ട സഭയുടെ നേതൃത്വത്തിൽ 197 രാജ്യങ്ങൾ ചേർന്ന് രൂപവത്ക്കരിച്ച പാരീസ് ഉടമ്പടി നവംബർ നാലിന് പ്രാബല്യത്തിൽ വരുന്നതിന്റെ പശ്ചാത്തലത്തി ......
കാറിൽ കടത്തുകയായിരുന്ന 30 ലക്ഷം രൂപ പിടികൂടി
മുക്കം: കൊടുവള്ളിയിൽ വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുമായി കൊടുവള്ളി സ്വദേശി ബഷീറിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്നും ......
കേന്ദ്രസർക്കാർ ഓഫീസിൽ കുടിവെള്ളം എത്തിക്കുന്നത്തലച്ചുമടായി
പേരാമ്പ്ര: പെരുവണ്ണാമൂഴി കൃഷി വിജ്‌ഞാൻ കേന്ദ്രത്തിൽ ശുദ്ധജലം എത്തിക്കുന്നത് തലച്ചുമടായി. വർഷങ്ങളായി സ്‌ഥിതിയിതാണ്. രാവിലെ ചെമ്പനോട പെരുവണ്ണാമൂഴി റോഡി ......
മുക്കം ഉപജില്ലാ മേളകൾ ഇന്നുമുതൽ
മുക്കം: മുക്കം ഉപജില്ലാ മേളകൾ ഇന്നുമുതൽ നവംബർ 30 വരെ നടക്കും. പ്രവൃത്തി പരിചയമേള മുക്കം എംകെഎച്ച്, എംഎംഒവിഎച്ച്എസി ലാണ് നടക്കുക.

ശാസ്ത്ര സ ......
ട്രാഫിക് പോലീസിന്റെ സ്പെഷൽ ഡ്രൈവ് തുടങ്ങി
കോഴിക്കോട്: സിറ്റി ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ ഒരു മാസം നീളുന്ന സ്പെഷൽ ഡ്രൈവ് ആരംഭിച്ചു. ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ എ.കെ. ബാബുവിന്റെ ന ......
സ്വച്ഛ്ഭാരത് മിഷൻ: നഗരത്തിൽ നിർമിച്ചത് 1503 കക്കൂസുകൾ
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ സ്വച്ഛ്ഭാരത് മിഷന്റെ ഭാഗമായി കോഴിക്കോട് കോർപറേഷനുള്ളിൽ 1503 കക്കൂസുകൾ നിർമിച്ചതായി ഡപ്യൂട്ടി മേയർ മീരാ ദർശക് വാർത്താസ ......
ശനിയാഴ്ച അവധി
കോഴിക്കോട്: ദീപാവലിദിനത്തിൽ കോഴിക്കോട് വലിയങ്ങാടിയിലെ ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻ്റസ് അസോസിയേഷൻ അംഗങ്ങൾക്ക് അവധിയായിരിക്കുമെന്ന് സെക്രട്ടറി ......
ദേശീയ ആയുർവേദ ദിനാഘോഷം നാളെ
കോഴിക്കോട്: നാളെ ദേശീയ ആയുർവേദ ദിനമായി ആചരിക്കും. പ്രമേഹചികിത്സയും പ്രതിരോധവും എന്ന വിഷയത്തിൽ ദേശീയ–സംസ്‌ഥാന–പ്രാദേശിക തലങ്ങളിൽ ഒരു വർഷം നീളുന്ന പരിപാ ......
അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തുകടയുടമ അറസ്റ്റിൽ
കൊയിലാണ്ടി: നഗരത്തിലെ ഈസ്റ്റ് റോഡിലെ കടയിൽ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ പോലീസ്പിടിച്ചെടുത്തു. കടയുടമ മുതിരപറമ്പത്ത് ആലിക്കുട്ടി (72)യൈ അറസ്റ ......
മത്സ്യത്തൊഴിലാളികൾ ജില്ലയിൽ കടൽ ഹർത്താൽ നടത്തി
കോഴിക്കോട്: നിരോധിത വല ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതിനെതിരേ ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾ ജില്ലയിൽ കടൽ ഹർത്താൽ ആചരിച്ചു.

പെലാജിക് വല (ഇരട്ട ......
തകർന്ന റോഡ് നന്നാക്കാൻ നടപടിയില്ല, മാസ്ക് ധരിച്ചും വാഴനട്ടും യാത്രക്കാർ
മുക്കം: തകർന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാർ മാസ്ക് ധരിച്ച് പ്രതിഷേധിച്ചു. നോർത്ത് കാരശേരി – ആനയാംകുന്ന് –കൂടരഞ്ഞി റോഡിനോടുളള അധി ......
റബർ സബ്സിഡി കാര്യക്ഷമമാക്കണമെന്ന്
കോടഞ്ചേരി: റബർ ബോർഡിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ റബർ ഡീലേഴ്സ് അസോസിയേഷനും ജില്ലയിലെ റബർ ഉത്പാദക സംഘം പ്രസിഡന്റുമാരും യോഗം ചേർന്നു. റബർ സബ്സിഡി ......
അനർഹർക്ക് ആനുകൂല്യം നല്കരുത്
കോടഞ്ചേരി: ബിപിഎൽ ആനുകൂല്യം പറ്റുന്ന അനർഹർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കിസാൻ ജനതാദൾ –എസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

സർക്കാർ ജീവനക്ക ......
നമ്പറുകളിൽ കൃത്രിമം കാട്ടുന്ന ബൈക്കുകൾക്കെതിരേ പോലീസ്
നാദാപുരം: ബൈക്കുകളിലെത്തി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നത് പതിവായതോടെ ഇരു ചക്രവാഹനങ്ങൾക്കെതിരേ പോലീസ് നടപടി തുടങ്ങി.

നമ്പർ പ്ലേറ്റ ......
പോലീസിന്റെ നിയന്ത്രണം പാർട്ടിക്കാരെ ഏൽപ്പിച്ചെന്ന് യൂത്ത് ലീഗ്
പേരാമ്പ്ര: കേരളത്തിലെ പോലീസ് സംവിധാനം പാർട്ടി സഖാക്കളെ ഏൽപ്പിച്ച് മുഖ്യമന്തി പിണറായി വിജയനും മന്ത്രിമാരും തേക്ക് കച്ചവടത്തിനും ബന്ധുക്കൾക്ക് നിയമനത്തി ......
കരിയാത്തുംപാറ പുഴയിൽ 29ന് ’പുനർജനി’
കോഴിക്കോട്: കരിയാത്തുംപാറ പുഴയേയും തീരങ്ങളേയും മാലിന്യത്തിൽ നിന്നു മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ’പുനർജനി’ എന്ന പേരിൽ ശുചീകരണ പദ്ധതി.

കോഴി ......
ലീഗ് – സിപിഎം സംഘട്ടനം: നാലു പേർക്ക് പരിക്ക്ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു
താമരശേരി: ബുധനാഴ്ച വൈകുന്നേരം ഈങ്ങാപ്പുഴയിലുണ്ടായ സിപിഎം – ലീഗ് സംഘട്ടനത്തിൽ നാലു പേർക്ക് പരിക്കേറ്റു.

സിപിഎം പ്രവർത്തകരായ അജയ് ജോൺ കുഴിപ്പള ......
അപേക്ഷാ തീയതി നീട്ടി
കോഴിക്കോട്്: സംസ്‌ഥാനത്തെ ഒബിസി വിഭാഗത്തിൽ ഉൾപ്പെട്ടവരും കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാത്തവരും പരമ്പരാഗതമായി മൺപത്ര നിർമ്മാണ തൊഴിലിൽ ഏർപ് ......
ജില്ലാ ആസൂത്രണസമിതി യോഗം 31 ന്
കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾക്ക് 2016–17 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച കെഎൽജിഎസ്ഡിപി ഫണ്ട് വകയിരുത്തിയുളള പ്രോജക്ടുകൾക്ക് അംഗീകാരം ......
മെംബർഷിപ്പ് വിതരണം ആരംഭിച്ചു
താമരശേരി: കർഷക തൊഴിലാളി ഫെഡറേഷൻ –എസ്ടിയു മെംബർഷിപ്പ് വിതരണോദ്ഘാടനം ജില്ലാ ജന. സെക്രട്ടറി വേളാട്ട് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ടി.പി.എം. തങ്ങൾ അധ്യക്ഷത വഹ ......
റോഡ് ഉദ്ഘാടനം ചെയ്തു
താമരശേരി: ചെമ്പ്ര 14ാം വാർഡിൽ പുതുതായി നിർമ്മിച്ച ഓടക്കുന്ന് – ചെമ്പ്ര റോഡ് കാരാട്ട്റസാഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സരസ് ......
കോപ്പർ മോഷണം: അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടണമെന്ന്
കൂരാച്ചുണ്ട്: കക്കയം കെഎസ്ഇബിയിൽ നിന്ന് പത്തുലക്ഷം രൂപ വിലവരുന്ന കോപ്പർ ബാർ മോഷണം പോയ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് സിപിഎം കൂരാച്ചുണ്ട് ലോക്ക ......
റബർ സബ്സിഡി രജിസ്ട്രേഷൻ
താമരശേരി: വലിയപറമ്പ, താമരശേരി, എളേറ്റിൽ ആർപിഎസിന് കീഴിൽ പുതുതായി റബർ സബ്സിഡിക്ക് രജിസ്റ്റർ ചെയ്യേണ്ടവർ ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക്, നികുതി ശീട്ട്, രണ ......
മലിനജലം പുഴയിലേക്ക് ഒഴുക്കുന്നവർക്കെതിരേ നടപടി വേണം
തിരുവമ്പാടി: കുടിവെള്ള പ്രശ്നം രൂക്ഷമായ തിരുവമ്പാടിയിൽ പുഴകളിലേക്കും തോടുകളിലേക്കും മലിന ജലം ഒഴുക്കുന്നവർക്കെതിരേ നടപടിയെടുക്കണമെന്ന് തിരുവമ്പാടി ടൗൺ ......
മന്ത്രിക്ക് നിവേദനം നൽകി
താമരശേരി: ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് നടപടിയാവശ്യപ്പ ......
കാട്ടാനശല്യം രൂക്ഷം: കർഷകർ പ്രക്ഷോഭത്തിലേക്ക്
തൊട്ടിൽപ്പാലം: കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് മലയിലെ കാട്ടാനശല്യത്തിനെതിരേ കർഷകർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കരിങ്ങാട്്, കുവ്വക്കൊല്ലി, ചെമ്പകത്തുംപൊ ......
എസിയിൽ നിന്നും തീപടർന്ന് ഹോട്ടലിൽ തീപിടിത്തം
കോഴിക്കോട്: കോഴിക്കോട് മലബാർഗോൾഡിനുപിൻവശത്തെ റിനൈസൻസ് ഹോട്ടലിൽ തീപിടിത്തം. ഇന്നലെ രാത്രി എഴരയോടെയാണ് ഹോട്ടലിലെ നാലാം നിലയിലെ റൂമിലെ എസിയിൽ നിന്നും തീ ......
നാളികേരത്തിന്റെ വില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സത്യഗ്രഹം
കൂടരഞ്ഞി: സർക്കാർ പ്രഖ്യാപിച്ച സംഭരണ വിലയ്ക്ക് കൃഷിഭവൻ വഴി നാളികേരം നൽകിയ കർഷകർക്ക് വിലനൽകാത്തതിൽ പ്രതിഷേധിച്ച് കൂടരഞ്ഞി കൃഷിഭവന് മുമ്പിൽ അനിശ്ചിതകാ ......
ഗസലിൽ അലിഞ്ഞ് ’ഷാം ഇ ഗസൽ ഔർ ഗീത് ‘
കോഴിക്കോട്: കൂത്ത്പാടം സെന്റർ ഫോർ ഇന്ത്യൻ കൾച്ചറിന്റെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ അരങ്ങേറിയ ’ഷാം ഇ ഗസൽ ഔർ ഗീത്’ കോഴിക്കോടൻ സന്ധ്യയെ സംഗീത സാന്ദ്രമാക്കി. ......
പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു
കോഴിക്കോട്: വിവിധ കേസുകളിൽ പോലീസ് പിടിച്ചെടുത്ത് സ്റ്റേഷൻ പരിസരത്ത് സൂക്ഷിക്കുന്ന വാഹനങ്ങൾ മറ്റു ജില്ലകളിൽ ലേലം ചെയ്യുമ്പോൾ കോഴിക്കോട് ജില്ലയിലെ വാഹന ......
ജല സ്രോതസുകൾ സംരക്ഷിക്കണമെന്ന്
കൂരാച്ചുണ്ട്: പ്രതികൂല കാലാവസ്‌ഥ മൂലം നേരിടാൻ പോകുന്ന കുടിവെള്ളക്ഷാമം മുന്നിൽ കണ്ട് പഞ്ചായത്തിലെ ജല സ്രോതസുകൾ സംരക്ഷിക്കാൻ ഗ്രാമപഞ്ചായത്ത് അടിയന്തര നട ......
ഗ്രൂപ്പ് വഴക്ക്: ലീഗ് കൗൺസിലർ തെരഞ്ഞെടുപ്പ് അലങ്കോലമായി
നാദാപുരം: വാണിമേൽ രണ്ടാം വാർഡ് മുസ്ലിം ലീഗ് കൗൺസിലർ തെരഞ്ഞെടുപ്പ് സംഘർഷത്തെ തുടർന്ന് മാറ്റിവച്ചു.പത്ത് കൗൺസിലർമാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ......
മാനസികാരോഗ്യകേന്ദ്രം ശുചീകരിച്ചു
കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പൈസസ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണം നടത്തി. ആശുപത്രി വളപ്പിൽ ......
നാദാപുരം മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളുടെ പ്രതിഷേധം
നാദാപുരം: അധ്യാപകർ മർദിക്കുന്നെന്നും ഉയർന്ന ഫീസ് വാങ്ങുന്നുവെന്നും ആരോപിച്ച് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളുടെ പ്രതിഷേധം.

ഇന്നലെ രാവ ......
മലബാർ ഡെവലപ്പേഴ്സിന്റെ ഓർക്കിഡ് പാർക്കിന് തുടക്കമായി
കോഴിക്കോട്: കേരളത്തിലെ പ്രമുഖ പ്രോപ്പർട്ടി ഡെവലപ്പ്മെന്റ് ഗ്രൂപ്പായ മലബാർ ഡെവലപ്പേഴ്സിന്റെ പുതിയ സ്മാർട്ടർ ഹോംസ് പ്രോജക്ട്് ‘ഓർക്കിഡ് പാർക്ക്’ശിലാസ്‌ ......
കൂരാച്ചുണ്ട് – കല്ലാനോട് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന്
കൂരാച്ചുണ്ട്: നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന കൂരാച്ചുണ്ട് – കല്ലാനോട് റോഡ് അടിയന്തരമായി റീടാർ ചെയ്യണമെന്ന് ഏഴാം വാർഡ് ഗ്രാമസഭായോഗം ആവശ്യപ്പെട്ടു. ......
താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പിൽ ജനപ്രതിനിധികൾ ധർണ നടത്തി
താമരശേരി: ഭക്ഷ്യസുരക്ഷ പദ്ധതി അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് താമരശേരി താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പിൽ ധർണ നടത്തി. വി.എം ഉമ്മർ ഉദ്ഘാടനം ചെയ്തു. നവാസ് ......
ചെമ്പംവയൽ ജലക്ഷാമത്തിലേക്ക്
മാലിന്യക്കെട്ടുകൾ വഴിയോരങ്ങളിൽ
ഡ്രൈവർ അറസ്റ്റിൽ
ഭിന്നശേഷിയുള്ളവരുടെ സന്ദേശയാത്രയ്ക്കു കൊച്ചിയിൽ വരവേൽപ്പ്
ത്രിവേണി ദീപാവലി മിഠായി സ്റ്റാൾ ആരംഭിച്ചു
പരാതിപരിഹാരത്തിന് വൻതിരക്ക്
മീനച്ചിലാർ തീരത്തെ പുറമ്പോക്ക് ഭൂമി അളക്കൽ ആരംഭിച്ചു
ശ്രീപദ്മനാഭനെ ദർശിച്ച് മാളികപ്പുറം മേൽശാന്തി
ജില്ലാ പഞ്ചായത്തിന്റെ നിവേദനം മുഖ്യമന്ത്രിക്ക് നൽകി
പന്തലാംപാടത്ത് ദേശീയപാത മുറിച്ചുകടക്കൽ ദുരിതം
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.