തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ഗ്രാമപഞ്ചായത്തുകൾ ഊർജിത മുന്നേറ്റം നടത്തണം: മന്ത്രി എ.കെ.ശശീന്ദ്രൻ
കൽപ്പറ്റ: തുറസായ സ്‌ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കി കേരളത്തെ സമ്പൂർണ ശുചിത്വ സംസ്‌ഥാനമാക്കി മാറ്റാനുള്ള ലക്ഷ്യത്തിൽ ഗ്രാമപഞ്ചായത്തുകൾ ഊർജിതമായി പ്രവർത്തിക്കണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. കളക്ടറേറ്റിലെ എ.പി.ജെ. ഹാളിൽ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നാട് ഒട്ടേറെ മുന്നേറ്റമുണ്ടാക്കിയ കാലത്തും ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഇനിയും ശൗചാലയങ്ങളില്ലെന്ന ദുരവസ്‌ഥ അപമാനമാണ്. ഇതിനൊരു മാറ്റമുണ്ടാകണമെങ്കിൽ ഗ്രാമ തലത്തിൽ നിന്നും കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണ്. വരുന്ന ഗാന്ധിജയന്തി ദിനത്തിൽ വയനാട് ജില്ലയിൽ എല്ലാവർക്കും ശൗചാലയങ്ങൾ എന്ന ലക്ഷ്യത്തിലെത്തിക്കാൻ കഴിയണം. ആദിവാസി കോളിനികളിലടക്കം കക്കൂസില്ലാത്ത ഒരു വീടു പോലും ഉണ്ടാകരുത്. കേരളപ്പിറവി ദിനത്തിൽ കേരളത്തെ തുറസായ സ്‌ഥലത്ത് മലമൂത്ര വിസർജനമില്ലാത്ത സമ്പൂർണ ശുചിത്വ സംസ്‌ഥാനമായി പ്രഖ്യാപിക്കാനുള്ള ഒരുക്കമാണ് സർക്കാർ നടത്തുന്നത്.

ജില്ലയ്ക്ക് ഇതിനകം ശൗചാലയ നിർമ്മാണത്തിൽ 65 ശതമാനം പദ്ധതി പൂർത്തീകരണം നടത്താനായിട്ടുണ്ട്. ബാക്കിയുള്ളവയുടെ നിർമാണ പുരോഗതികൾ ഗ്രാമപഞ്ചായത്തുകൾ ഉറപ്പുവരുത്തണം. തനതു ഫണ്ടുകൾ കുറവുള്ള പഞ്ചായത്തുകളും പദ്ധതി നിർവഹണത്തിൽ നിന്നും പിന്നോട്ട് പോകേണ്ടതില്ല. മതിയായ തുക കാലതാമസമില്ലാതെ ലഭ്യമാക്കും. തോട്ടം തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ ശൗചാലയങ്ങൾ നിർമിക്കാൻ മാനേജ്മെന്റിന്റെ സഹകരണവും തേടാവുന്നതാണ്. ഗ്രാമതലത്തിൽ ഇതിനകം രൂപവത്കരിച്ചിട്ടുള്ള സപ്പോർട്ടിംഗ് ഗ്രൂപ്പുകളുടെ സഹകരണവും പ്രധാനപ്പെട്ടതാണ്.

ഗ്രാമ പഞ്ചായത്തുകൾ 15 ദിവസത്തിനുള്ളിൽ പ്രവർത്തന പുരോഗതി വിലയിരുത്തണം. വഴി സൗകര്യവും മറ്റും ഇല്ലാത്ത ആദിവാസി മേഖലകളിൽ കക്കൂസ് നിർമാണത്തിന് നിലവിലുള്ള തുക അപര്യാപ്തമാണെന്നുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പ്രതിസന്ധികൾ പരിഹരിക്കാൻ കക്കൂസ് നിർമിക്കാനുള്ള തുക 25000 രൂപയായി ഉയർത്തിയതായും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

ശൗചാലയങ്ങളുടെ ആവശ്യത്തെക്കുറിച്ച് ആദിവാസികൾക്കിടയിൽ പലർക്കും അവബോധമില്ലാത്ത അവസ്‌ഥയുണ്ട്. ഇതിനൊരു മാറ്റം വരണം. ബോധവത്കരിക്കാനുള്ള നടപടികൾ കൂടി അനിവാര്യമാണ്. കൈയേറ്റ ഭൂമിയിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്കും കക്കൂസ് നിർമിച്ചു നൽകണം. ഇവരും ശൗചാലയങ്ങളില്ലാത്തവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടതാണ്. ഗ്രാമപഞ്ചായത്തുകൾ ഇക്കാര്യവും ശ്രദ്ധിക്കണമെന്ന് സി.കെ. ശശീന്ദ്രൻ എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാ കളക്ടർ ബി.എസ്. തിരുമേനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്ററുമാരായ ശകുന്തള ഷൺമുഖൻ, സി.കെ. സഹദേവൻ, ടി.എസ്. ദിലീപ് കുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ എസ്.എച്ച്. സനൽകുമാർ, എൻആർഇജിഎ പ്രോജക്ട് മാനേജർ പി.ജി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

ജില്ലാ ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ കെ. അനൂപ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വാർഡ് സമിതിയുടെ നേതൃത്വത്തിൽ തടയണകൾ നിർമിച്ചു
പുൽപ്പള്ളി: ജലക്ഷാമത്തിന് പരിഹാരം കാണുന്നതിനും വരൾച്ചയെ പ്രതിരോധിക്കുന്നതിനുമായി കൊളറാട്ടുകുന്ന് വാർഡ് വികസന സമിതിയുടെയും കുടുംബശ്രീയുടെയും നേതൃത്വത്ത ......
സബ് ഡിവിഷൻ നടത്തിയ സ്‌ഥലം പൊതുമരാമത്ത് വകുപ്പിന്
കൽപ്പറ്റ: കണിയാമ്പറ്റ പഞ്ചായത്തിലെ കൂടോത്തുമ്മലിൽനിന്നു കാവടം വഴി പുൽപ്പള്ളി പഞ്ചായത്തിലെ വേലിയമ്പത്തേക്കുള്ള റോഡ് പ്രവൃത്തിക്ക് ആവശ്യമായതും കണിയ ......
ട്രഷറി ജീവനക്കാരന്റെ മരണത്തിലെ സത്യാവസ്‌ഥ പുറത്തുകൊണ്ടുവരണമെന്ന്
മാനന്തവാടി: ട്രഷറി ജീവനക്കാരനായിരുന്ന അയിലമൂല വാര്യമൂല ദിലീപ് കുമാറിന്റെ ദുരൂഹ മരണത്തിലെ സത്യാവസ്‌ഥ പുറത്തു കൊണ്ടുവരുവാൻ അധികൃതർ തയാറാകണമെന്ന് കർമസമിത ......
സഹകരണ ബാങ്ക്: തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന്
മാനന്തവാടി: സഹകരണ ബാങ്കുകളെ കുറിച്ച് തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സഹകരണ ബാങ്ക് കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു ......
നീലഗിരിയിൽ 1400 കോടി ബാങ്കിൽ നിക്ഷേപിച്ചു
ഊട്ടി: നീലഗിരി ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ബാങ്കുകളിൽ ഉപഭോക്‌താക്കൾ 1400 കോടി രൂപ നിക്ഷേപിച്ചു. 500, 1000ന്റെയും പഴയ നോട്ടുകളാണ് നിക്ഷേപിച്ചിരിക്കുന്നത ......
കുടിവെള്ളത്തിനായി കിലോമീറ്ററുകൾ നടന്ന് കാര്യമ്പാടി
സുൽത്താൻ ബത്തേരി: നൂൽപുഴയിലെ കാര്യമ്പാടി പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ. പഞ്ചായത്തിലെ 13–ാം വാർഡിലെ 13–ഓളം കുടുംബ ......
ബൈക്ക് മോഷണം : രണ്ട് പേർ അറസ്റ്റിൽ
ഗൂഡല്ലൂർ: ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഗൂഡല്ലൂർ സ്വദേശി വ്യാപാരിയായ മനോഹരന്റെ ബൈക്ക് മോഷ്ടിച്ച കേസിലാണ് ഊട്ടി കാന്തൽ സ്വദേശികളായ സ്റ്റീ ......
കൈയേറിയ ഭൂമി സ്വന്തമാകുമോ എന്നറിയാതെ ആദിവാസികൾ
കൽപ്പറ്റ: രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പിൻബലത്തിൽ ഭൂസമരത്തിനിറങ്ങി വനഭൂമി കൈയേറിയ ആദിവാസി കുടുംബങ്ങൾ ത്രിശങ്കുവിൽ. ‘അവകാശം സ്‌ഥാപിച്ച’ വ ......
പൂർണ പിന്തുണയുമായി പഞ്ചായത്തുകൾ
കൽപ്പറ്റ: ഹരിത കേരളം പദ്ധതി ഏറ്റെടുത്ത് നടത്താൻ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും പദ്ധതി സമർപ്പിച്ചു. കൃഷി, ജലസേചനം, ജലസംരക്ഷണം, മാലിന്യ സംസ്കരണം എന്നിവ ......
വിദ്യാർഥികളും സംഘടനകളും കൈകോർക്കുന്നു
കൽപ്പറ്റ: നല്ല നാടിനായി ഹരിത കേരളം പദ്ധതി ഏറ്റെടുത്ത് നടത്താൻ വിദ്യാർഥികളും സംഘടനകളും കൈകോർക്കുന്നു. സമൂഹത്തിലെ നാനാമേഖലയിലെ പൗരൻമാർക്കൊപ്പമാണ് ഇവരും ......
പഴശി അനുസ്മരണം നടത്തി
മാനന്തവാടി: പുതുശേരി ജനതാ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പഴശി അനുസ്മരണം നടത്തി. പ്രസിഡണ്ട് കെ.എ. പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സി ......
മാനന്തവാടി ബിവറേജ് സംഘർഷം; സമരക്കാരുമായി ഇന്ന് ചർച്ച
മാനന്തവാടി: മാനന്തവാടി ബിവറേജ് സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തതുടർന്ന് ഇന്ന് ഒ.ആർ. കേളു എംഎൽഎ യുടെ അധ്യക്ഷതയിൽ സമരക്കാരുമായി ചർച്ച ......
തലശേരി–മൈസൂർ റെയിൽപ്പാത പഠനസംഘം സന്ദർശിച്ചു
മാനന്തവാടി: തലശേരി–മൈസൂർ റെയിൽവേ ലൈനിന്റെ സാധ്യതകളേക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച പഠനസംഘം നിർദ്ദിഷ്‌ട സ്‌ഥലങ്ങൾ സന്ദർശിച്ചു. ന്യൂ ഡൽഹി മെട്രോ റ ......
ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു
കൽപ്പറ്റ: വൈത്തിരി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ജില്ലാ എക്സൈസ് വകുപ്പ് നിർഭയ വയനാട് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ അച്ചൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ ......
.

റവ. ഡോ. പോൾ കോടാനൂർമലബാർ ബൈബിൾ കമ്മീഷൻ കോഓർഡിനേറ്റർ
സുൽത്താൻ ബത്തേരി: കെസിബിസി ബൈബിൾ കമ്മീഷന്റെ മലബാർ മേഖലയുടെ കോഓർഡിനേറ്ററായി റവ. ഡോ. പോൾ കോടാനൂർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ ദീപ എസ്എബിഎസ് ആണ ......
അമിത് മീണ സ്‌ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി
എടക്കര: നിലമ്പൂർ വനത്തിൽ മാവോയിസ്റ്റുകൾ പോലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണച്ചുമതലയുള്ള മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ സംഭവ സ്‌ഥലം സന്ദർശ ......
കല്ലൂർ കൊമ്പൻ വീണ്ടും കാട്ടിലേക്ക്:റിപ്പോർട്ട് സമർപ്പിക്കാൻ എട്ടംഗ സംഘം
സുൽത്താൻ ബത്തേരി: കല്ലൂരിലെ വിവിധ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ നാശം വിതച്ചതിന് മയക്കുവെടി വച്ച് പിടികൂടിയ കല്ലൂർ കൊമ്പൻ കാട്ടിലേക്ക് മടങ്ങാനുള്ള സാധ്യ ......
ഉരുകിത്തീരുന്ന ഊരുജീവിതങ്ങൾ
സൈബർ പാർക്കുകളുടെ നിർമാണ പ്രവൃത്തി നിലച്ചു
നാടൊന്നിച്ചു: കെങ്കേമമായി ഗീതുവിന്റെ വിവാഹം
അവയവദാനം ഏറ്റവും മഹത്തായ പ്രവൃത്തി: മോഹൻലാൽ
വാർഡ് സമിതിയുടെ നേതൃത്വത്തിൽ തടയണകൾ നിർമിച്ചു
മലയോര മേഖലയിൽക്രിസ്മസ് വിപണി സജീവം
ആഢ്യൻപാറ ജലവൈദ്യുത പദ്ധതി ദിവസങ്ങൾക്കുള്ളിൽ നിലയ്ക്കും
ചിമ്മിനിയിൽനിന്നും കോളിലേക്കുള്ള 75 ശതമാനം വെള്ളവും പാഴാകുന്നു
മരക്കുറ്റിയിൽനിന്നു ഫർണിച്ചർ; വ്യത്യസ്തനായി വിജയൻ
ഐഎൻടിയുസി നേതാവിന്റെ ഓലപ്പുരയിലേക്ക് കുടിവെള്ളം നൽകുന്നില്ലെന്നു ആക്ഷേപം
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.