തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
കേന്ദ്ര സർവകലാശാലയിൽ നാക് സന്ദർശനം ഒക്ടോബർ 24 മുതൽ
പെരിയ: കേന്ദ്ര സർവകലാശാലയിൽ ഒക്ടോബർ 24 മുതൽ 27 വരെ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ സന്ദർശനം നടത്തും. ഇതിനു മുന്നോടിയായി പെരിയ തേജസ്വിനി ഹിൽസ് കാമ്പസിൽ അധ്യാപകർക്കും–അനധ്യാപക ജീവനക്കാർക്കും വേണ്ടി നാക് പരിശീലന പരിപാടി സംഘടിപ്പിച്ചു. സർവകലാശാലയുടെ അക്കാദമിക ഗുണനിലവാരം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം മുൻനിർത്തി യുജിസി നിർദേശിച്ച ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെലിന്റെ (ഐക്യുഎസി) ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

പെരിയ തേജസ്വിനി ഹിൽസ് കാമ്പസിൽ വൈസ് ചാൻസലർ ഡോ.ജി. ഗോപകുമാർ ഐക്യുഎസി ഉദ്ഘാടനം നിർവഹിച്ചു. നാക് അക്രഡിറ്റേഷന്റെ അവസരത്തിൽ സർവകലാശാലയ്ക്ക് മികച്ച ഗ്രേഡുകൾ കരസ്‌ഥമാക്കുന്നതിന് സർവകലാശാല സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടസംഘടിതവും ഉത്സാഹപൂർണവുമായ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഓർമിപ്പിച്ചു. ഡോ. എം.എസ്. ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സർവകലാശാല രജിസ്ട്രാർ ഡോ. കെ.പി.സുരേഷ്, ഐക്യുഎസി കോ–ഓർഡിനേറ്റർ ഡോ. മുഹമ്മദ് ഉണ്ണി ഏലിയാസ് മുസ്തഫ, നാക് കോ–ഓർഡിനേറ്റർ ഡോ. രാജേഷ്, ഐക്യുഎസി അംഗം ഡോ. പത്മേഷ് പി. പിള്ള എന്നിവർ പ്രസംഗിച്ചു. തുടർന്ന് മുൻ നാക് അക്കാദമിക് കൺസൾട്ടന്റായ കോഴിക്കോട് സർവകലാശാലയിലെ ഡോ. മധുസൂദനൻ പിള്ള, കേരള സർവകലാശാല സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെന്റ് ആൻഡ് ലീഗൽ സ്റ്റഡീസിലെ ഡോ. സൈമൺ തട്ടിൽ എന്നിവർ നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു. പരിശീലന പരിപാടിയിലും ചർച്ചകളിലും കേന്ദ്ര സർവകലാശാലയിലെ എല്ലാ അധ്യാപക–അനധ്യാപക ജീവനക്കാരും പങ്കെടുത്തു.
പച്ചക്കറിത്തോട്ടത്തിൽ ഹരിതഭംഗി വിരിയിച്ച് സായാഹ്ന കൂട്ടായ്മ
രാജപുരം: വിഷമുക്‌തമായ പച്ചക്കറികൾ കൃഷി ചെയ്തു കോളിച്ചാൽ ടൗണിൽ ഹരിതഭംഗി വിരിയിച്ച് സംസ്‌ഥാനത്തിനു മാത്യകയാവുകയാണു കോളിച്ചാലിലെ സായാഹ്ന കുട്ടായ്മ. കോളിച ......
പരിസ്‌ഥിതി സൗഹൃദ മാതൃകയായി സണ്ണിയുടെ ജൈവ പച്ചക്കറിത്തോട്ടം
കാഞ്ഞങ്ങാട്: സ്‌ഥാപനവും തൊഴിലും ജീവിതവും പരിസ്‌ഥിതി സൗഹൃദമാക്കിയ സംരംഭകൻ കാർഷിക–വ്യവസായിക മേഖലയ്ക്കു മുതൽക്കൂട്ടാകുന്നു. നീലേശ്വരത്തിനടുത്ത് ചായ്യോത്ത ......
കെ.മാധവന്റെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമരസേനാനി കെ.മാധവന്റെ നിര്യാണത്തിൽ കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളിൽ നടന്ന സർവകക്ഷി യോഗം അനുശോചിച്ചു. മാധവേട്ടന്റെ ഓർമ്മക ......
ജില്ലയിൽ 9133 കക്കൂസുകളുടെ നിർമാണം പൂർത്തിയായി
കാസർഗോഡ്: പരസ്യ വിസർജനമുക്‌ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 9133 കക്കൂസുകളുടെ നിർമാണം പൂർത്തിയായി. ഇതുവരെയായി ഒരു ബ്ലോക്ക് പഞ്ചായത് ......
ഭെൽ– ഇഎംഎലിനെ കേന്ദ്ര സർക്കാർ കൈവിട്ടു;തൊഴിലാളികൾ ആശങ്കയിൽ
കാസർഗോഡ്: ഭെൽ അധികൃതരും കേന്ദ്ര സർക്കാരും കൈയൊഴിയാൻ തീരുമാനിച്ചതോടെ ഭെൽ– ഇഎം എൽ കമ്പനിയിലെ ജീവനക്കാർ ആശങ്കയിലായി. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന കേരള ഇലക ......
കടയിൽ കയറി വ്യാപാരിയേയും സഹോദരനേയും അക്രമിച്ചു
ചെർക്കള: കടയിൽ കയറി വ്യാപാരിയെയും സഹോദരനെയും അക്രമിച്ചതായി പരാതി. ചെർക്കള ടൗണിലെ സിർസി സ്റ്റോർസ് ഉടമ ശാഫി (38), സഹോദരൻ നൂറുദ്ദീൻ (23) എന്നിവർക്കാണ് മർ ......
കാർ തടഞ്ഞുനിർത്തി ഒന്നരകോടി കവർച്ച: പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു
കാസർഗോഡ്: കാർ തടഞ്ഞുനിർത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം സ്വർണ വ്യാപാരിയുടെ ഒന്നരക്കോടി രൂപ കൊള്ളയടിച്ച കേസിലെ രണ്ടുപ്രതികളെ കോടതി ഒരു ദിവസത്തേ ......
ആയിറ്റി ഉപതെരഞ്ഞെടുപ്പ്: പത്രികാസമർപ്പണം മൂന്നുവരെ
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്തിലെ ആയിറ്റി വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികാ സമർപ്പണം മൂന്നിന് അവസാനിക്കും. നാലിനു പത്ര ......
ഗാന്ധിജയന്തി വാരത്തിൽ ആയിരം പേരുടെ സംഗീതാർച്ചന
കാസർഗോഡ്: ഗാന്ധിജയന്തി വാരത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസും നെല്ലിക്കുന്ന് ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും സംയുക്‌തമായി സംഘടിപ്പിക്കുന്ന ആയിരം പേര ......
അനുശോചിച്ചു
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ സമര സേനാനി കെ.മാധവന്റെ വേർപാടിൽ പുതിയകോട്ട മാന്തോപ്പ് മൈതാനിയിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. കെ.വി.കൃഷ്ണൻ അധ്യക്ഷത വഹിച ......
ക്ഷേത്രപാലക ബസുകൾനാളെ കാരുണ്യ ഓട്ടത്തിന്
തൃക്കരിപ്പൂർ: തൊഴിലാളി യുവതിയുടെ ചികിത്സാർഥം കാരുണ്യ ഓട്ടം നടത്താൻ ക്ഷേത്രപാലക ബസുകൾ രംഗത്ത്.

ഇടയിലക്കാട്ടിലെ നിർമാണത്തൊഴിലാളിയായ എൻ.ശ്രീജ ( ......
കിടക്ക ഫാക്ടറി കത്തിനശിച്ചു
കാസർഗോഡ്: കൊല്ലങ്കാനയിൽ കിടക്കനിർമാണകേന്ദ്രത്തിൽ തീപ്പിടുത്തം. കൊല്ലങ്കാനയിലെ എം.കെ. ഷൈലാജിന്റെ ഉടമസ്‌ഥതയിലുള്ള ഓറഞ്ച് മാട്രസ് കമ്പനിയിലാണ് ചൊവ്വാഴ്ച ......
നാല് യുഡിഎഫ് അംഗങ്ങളെ സസ്പെൻഡ് ചെയ്തു
പെർള: എൻമകജെ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ബഹളം. ഇതേത്തുടർന്ന് നാല് യുഡിഎഫ് അംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് സസ്പെൻഡ് ചെയ്തു. പഞ്ചായത്തിലെ തൊഴിലുറപ്പ് വി ......
ദേശീയപാതയോരത്തെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കും: കളക്ടർ
കാസർഗോഡ്: കാസർഗോഡ് നഗരസഭാ പരിധിയിൽ ദേശീയപാതയോരത്തെ അനധികൃത കൈയേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കുന്നതിന് ജില്ലാതല വിജിലൻസ് കമ്മിറ്റി ചെയർമാൻ കൂടിയായ ജില ......
പ്രസിഡന്റും ഭരണപക്ഷാംഗങ്ങളും എത്തിയില്ല; വലിയപറമ്പിൽ പഞ്ചായത്ത് യോഗം മുടങ്ങി
പടന്ന: പ്രസിഡന്റ് ഉൾപ്പെടെ ഭരണപക്ഷത്തെ അംഗങ്ങൾ എത്താത്തതുമൂലം വലിയപറമ്പിൽ തെരുവുനായ ശല്യം സംബന്ധിച്ചു ചർച്ച ചെയ്യേണ്ട പഞ്ചായത്തു യോഗം മുടങ്ങി. പ്രസിഡ ......
കുടുംബശ്രീയുടെ പച്ചക്കറി വിളവെടുത്തു
രാജപുരം: കോടോം–ബേളൂർ പഞ്ചായത്ത് ജൈവ പച്ചക്കറി പദ്ധതിയുടെ ഭാഗമായി കൃഷിചെയ്ത നാലാം വാർഡ് ജ്വാല എസ്ടി കുടുംബശ്രീയുടെ പയർ, വെണ്ട, ചീര, മധുരക്കിഴങ്ങ്, എന്ന ......
സ്ത്രീശക്‌തിയിൽ വിളഞ്ഞതു കൂട്ടായ്മയുടെ കതിരുകൾ
പിലിക്കോട്: തരിശു പാടത്ത് സ്ത്രീ ശക്‌തിയിൽ വിളഞ്ഞതു കൂട്ടായ്മയുടെ നെൽക്കതിരുകൾ. പിലിക്കോട് കോല്ലറൊടിയിലെ മഹിമ ജെഎൽജി പ്രവർത്തകരാണു ഒരേക്കർ പാടത്ത് കൊയ ......
മലബാർ മേഖലയിലെ ട്രെയിൻ യാത്രാക്ലേശം പരിഹരിക്കണം : എൻജിഒ അസോ.
കാഞ്ഞങ്ങാട്: കർണാടക അതിർത്തി വരെയുള്ള സർക്കാർ ഓഫീസുകളിൽ ജോലിക്കെത്തുന്ന മലബാർ മേഖലയിലെ ജീവനക്കാർ നേരിടുന്ന രൂക്ഷമായ റെയിൽവേ യാത്രാദുരിതം പരിഹരിക്കാൻ അ ......
’എന്റെ മണ്ണ് എന്റെ ജീവൻ‘വികസന സെമിനാർ ഒന്നിന്
നീലേശ്വരം: സംസ്‌ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് നീലേശ്വരം നഗരസഭയുമായി ചേർന്ന് ’എന്റെ മണ്ണ് എന്റെ ജീവൻ’ എന്ന പേര ......
പൂടംകല്ല് സിഎച്ച്സിയിൽ ഡോക്ടർമാരെ നിയമിക്കണം: ബാലസംഘം
രാജപുരം: പൂടംകല്ല് സിഎച്ച്സി താലൂക്ക് ആശുപത്രിയായി ഉയർത്തി ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നു പൂടംകല്ല് ബാങ്ക് ഹാളിൽ നടന്ന ബാലസംഘം പ ......
കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണു
അമ്പാട്ടുപാളയത്ത് റോഡിന്റെ ഉയരക്കൂടുതൽ അപകടഭീഷണി
വറുതിയിൽ വരണ്ട് ഹൈറേഞ്ച്; തന്നാണ്ട് വിളകൾ കരിഞ്ഞുണങ്ങുന്നു
തോമസ് മാഷ് വാക്കുപാലിച്ചു, കുട്ടികൾ കടൽ കാഴ്ചകൾക്ക് യാത്രയായി
ലോകഹൃദയദിനം: വോക്കത്തോൺ സംഘടിപ്പിച്ചു
കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിച്ച ടിപ്പർ ലോറി തലകീഴായി മറിഞ്ഞു
പച്ചക്കറിത്തോട്ടത്തിൽ ഹരിതഭംഗി വിരിയിച്ച് സായാഹ്ന കൂട്ടായ്മ
’കാടു കയറുന്ന‘ സർക്കാർ കെട്ടിടം
ഗ്രാമീണ ടൂറിസം പാക്കേജുകൾ 2 വർഷത്തിനിടെ രണ്ടായിരം
അപകടാവസ്‌ഥയിൽ തോൽപ്പെട്ടി–നായ്ക്കെട്ടി പാലം
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.