സ്പെഷൽ സ്കൂൾ അധ്യാപകർക്കായി പരിശീലന പരിപാടി നടത്തി
മൂവാറ്റുപുഴ: അസോസിയേഷൻ ഫോർ ദി ഇന്റലക്ച്വൽ ഡിസേബിൾഡ് (എഐഡി), അസോസിയേഷൻ ഫോർ ദി വെൽഫെയർ ഓഫ് സ്പെഷൽ സ്കൂൾ സ്റ്റാഫ് എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ സ്പെഷൽ സ്കൂൾ അധ്യാപകർക്കായി ദ്വിദിന പരിശീലന പരിപാടി നടത്തി.

നെസ്റ്റിൽ നടന്ന പരിശീലന പരിപാടി സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്തു. എഐഡി ചെയർമാൻ ഫാ. റോയി വടക്കേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. മേരി അനിത മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോർജ് കാരക്കുന്നേൽ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. ഹാരീസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സുശീല കുര്യച്ചൻ, ദീപു ജോൺ, ജോൺ തോമസ്, ജയനാരായണൻ, പി.എസ്. പ്രദീപ്, സിസ്റ്റർ ജാൻസി ജോർജ് എന്നിവർ നേതൃത്വം നൽകി.കണ്ണൂർ ഡയറ്റ് സീനിയർ ലക്ചറർ പത്മനാഭൻ, ഫിസാറ്റ് എൻജിനിയറിംഗ് കോളജ് ലക്ചറർ ജിബി വർഗീസ്, ശാന്തിസദനം സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ എസ്. മായ, വികെഎം സ്പെഷൽ സ്കൂൾ ഡയറക്ടർ സിനിൽ ദാസ് എന്നിവർ ക്ലാസ് നയിച്ചു. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പരിശീലിപ്പിക്കുന്ന കേരളത്തിലെ സ്കൂളുകളിലെ 300ഓളം അധ്യാപകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു