ഏണിപ്പടിയിൽനിന്നും വീണു മരിച്ചു
പറവൂർ: കുടുംബനാഥൻ വീടിനകത്തെ ഏണിപ്പടിയിൽനിന്നും വീണു മരിച്ചു. വാണിയക്കാട് പനച്ചിക്കപ്പറന്പിൽ ഇബ്രാഹിമിൻറെ മകൻ അഷറഫ് (48) ആണ് മരിച്ചത്. പെട്ടി ഓട്ടോറിക്ഷ െരഡെവറാണ്. തിങ്കളാഴ്ച പകൽ മുന്നരയോടെയായിരുന്നു അപകടം.

ടെറസിൽ അലക്കിയിട്ട ഷർട്ട് എടുക്കുന്നതിനു കയറുന്പോൾ ഏണിപ്പടിയിൽനിന്നും വീഴുകയായിരുന്നു. തലയടിച്ചു വീണ അഷറഫിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നടത്തി. ഭാര്യ: സുബിന. മക്കൾ: അഷ്കർ, അജ്മൽ.