ഹോമിയോ മെഡിക്കൽ ക്യാമ്പ്
Tuesday, January 10, 2017 4:52 PM IST
വെള്ളരിക്കുണ്ട്: പാലാച്ചാൽ ഹോമിയോ ഡിസ്പൻസറിയുടേയും അരിങ്കല്ല് വീ വൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും സംയുക്‌താഭിമുഖ്യത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി. ബളാൽ പഞ്ചായത്തു പ്രസിഡന്റ് എം. രാധാമണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ. മാധവൻ നായർ അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്തംഗം ഹരീഷ് പി.നായർ, ശാന്തരാഘവൻ, പി.രാഘവൻ എന്നിവർ പ്രസംഗിച്ചു. ഡോ. വി.പി. പ്രഭിത നേതൃത്വം നൽകി.