തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
സു​ര​ക്ഷി​ത ഭ​ക്ഷ​ണ​ത്തി​ന് ഭ​ക്ഷ്യ​സു​ര​ക്ഷാ സ്ക്വാ​ഡ്
സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍​റെ സ​മ​യ​ത്ത് ക​ണ്ണൂ​രി​ലെ​ത്തു​ന്ന​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ മാ​ത്രം 20 സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ണ്ട പോ​രാ​യ്മ​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ര​ണ്ടു​ദി​വ​സ​ത്തി​ന​കം പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.
22 വ​രെ നി​ര​ന്ത​ര​മാ​യി ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലേ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും ഭ​ക്ഷ​ണ വി​ല്പ​ന ശാ​ല​ക​ൾ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. രാ​ത്രി​കാ​ല​ത്തു മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി രാ​ത്രി​കാ​ല സ്ക്വാ​ഡു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്. വെ​ള്ള​ത്തി​ന്‍റെയും ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കും.
കൂ​ടാ​തെ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശു​ചി​ത്വ നി​ല​വാ​രം, ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ​ശു​ചി​ത്വ നി​ല​വാ​രം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്താ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ല്പ​ന ന​ട​ത്താ​ൻ പാ​ടി​ല്ല. ഹോ​ട്ട​ലു​ക​ളും മ​റ്റു​സ്ഥാ​പ​ന​ങ്ങ​ളും അ​സം​സ്കൃ​ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ലൈ​സ​ൻ​സ് ഉ​ള്ള​വ​രി​ൽ​നി​ന്നും മാ​ത്ര​മേ വാ​ങ്ങാ​ൻ പാ​ടു​ള്ളൂ. ജീ​വ​ന​ക്കാ​രു​ടെ മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റും വെ​ള്ളം പ​രി​ശോ​ധി​ച്ച റി​പ്പോ​ർ​ട്ടും ലൈ​സ​ൻ​സി​നോ​ടൊ​പ്പം നി​ർ​ബ​ന്ധ​മാ​യും സ്ഥാ​പ​ന​ത്തി​ൽ സൂ​ക്ഷി​ച്ചി​രി​ക്ക​ണം. പ​ഴ​കി​യ​തോ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ ആ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്ക​രു​ത്.
ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ നി​യ​മാ​നു​സൃ​ത​മ​ ല്ലാ​തെ​യും അ​ല​ക്ഷ്യ​മാ​യും കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പൊ​തു​സ്ഥ​ല​ത്ത് തു​റ​ന്നു​വ​ച്ച ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്താ​ൻ പാ​ടു​ള്ള​ത​ല്ല.
എ​ല്ലാ ഭ​ക്ഷ്യ​വ്യാ​പാ​രി​ക​ളും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ മാ​നി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ശ്ര​ദ്ധി​ക്കണം. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​രാ​തി​ക​ൾ അ​റി​യി​ക്കാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​ണ്‍​ന​ന്പ​റു​ക​ൾ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കണം. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഫോ​ണ്‍ ന​ന്പ​റു​ക​ൾ: 1800 4251125 (ടോ​ൾ​ഫ്രീ ), 8943346193 (അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ), 8943346567 (ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ).


യുവാവ് ക്ലബിൽ തൂങ്ങിമരിച്ച നിലയിൽ
മയ്യിൽ: നിർമാണ ത്തൊഴിലാളിയെ ക്ലബിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണാടിപറന്പിലെ കെ. ധനരാജ് (36) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ആ​ത്മീ​യ​ത​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു ലാ​ഭേ​ച്ഛ പാ​ടി​ല്ല: മു​ഖ്യ​മ​ന്ത്രി
പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം 22ന്
അ​ധി​കൃ​ത​ർ തിരിഞ്ഞുനോക്കുന്നില്ല; ക​മ​ല​യും മക്കളും ദുരിതത്തിൽ
തെ​ങ്ങ് വീ​ണ് വീ​ട് ത​ക​ർ​ന്നു
ദേ​ശീ​യ​പാ​ത വി​ക​സ​നം ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച ശേ​ഷം: ക​ള​ക്ട​ർ
റോഡ് കയ്യടക്കി വാഹന പാർക്കിംഗ്
ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​തെ പാ​ങ്ങ​പ്പാ​റ ഹെ​ൽ​ത്ത് സെ​ന്‍റർ ഐപി ബ്ലോ​ക്ക്
അഞ്ചു മുർഖൻ പാമ്പുകളെ പിടികൂടി
മാലിന്യസംസ്കരണപദ്ധതികളെല്ലാം പത്തനാപുരത്ത് പാഴായി
ചാരുംമൂട് മേഖലയിൽ കുടിവെള്ളത്തിനായി നെട്ടോട്ടം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.