തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും കാറും കത്തി നശിച്ചു
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും കാറും കത്തി നശിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 നായിരുന്നു സംഭവം. സ്റ്റേഷനു തെക്കുവശം പാർക്ക് ചെയ്തിരുന്ന 16 ഓളം ഇരുചക്രവാഹനങ്ങൾക്കാണ് തീപിടിച്ചത്. തുടർന്ന് സമീപത്ത് പാർക്ക് ചെയ്തിരുന്ന മാരുതി എർട്ടിഗ കാറിലേക്കും തീപടർന്നു. കാർ ഭാഗികമായും ഇരുചക്രവാഹനങ്ങൾ പൂർണമായും കത്തിയമർന്നു.

ഉടൻ സ്‌ഥത്ത് എത്തിയ അഗ്നിശമന സേന അണച്ചതുകാരണം മറ്റുള്ള സ്‌ഥലങ്ങളിലേക്ക് തീ പടരാതിരിക്കാൻ കാരണമായി. സമീപത്ത് നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു.

ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ വൻ അഗ്നിബാധ ഒഴിവായി. കരുനാഗപ്പള്ളി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ വി.സി.വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണയ്ക്കാൻ നേതൃത്വം നൽകിയത്.

ബൈക്കുകൾ, ബുള്ളറ്റ്, സ്കൂട്ടർ എന്നിവ കത്തിയമർന്നവയിൽപ്പെടുന്നു. യാത്രക്കാരുടെ വാഹനങ്ങളാണ് കത്തി നശിച്ചത്. വാഹനങ്ങൾ കത്തിയത് വഴി ലക്ഷങ്ങളുടെ നഷ്‌ടമാണ് ഉണ്ടായത്. റെയിൽവേയുടെ ഔദ്യോഗിക പാർക്കിംഗ് സ്‌ഥലം സ്റ്റേഷനു മുന്നിലാണ്. വാഹനങ്ങൾ കത്തിയ സ്‌ഥലത്ത് ഉടമകളുടെ സ്വന്തം ഉത്തരവാദിത്വത്തിലാണ് പാർക്കിംഗ് നടന്നിരുന്നത്. സമീപകാലത്ത് മൂന്ന് തവണ സ്റ്റേഷൻ പരിസരത്തെ കാടുമൂടിയ ഭാഗങ്ങളിലെ പുല്ലിന് തീപിടിച്ചിരുന്നു.

കഴിഞ്ഞ ദിവസവും ഇത്തരത്തിൽ തീപടർന്നതിനെ തുടർന്ന് കരുനാഗപ്പള്ളി ഫയർഫോഴ്സ് എത്തി തീഅണച്ചു. ഇതേ തുടർന്ന് ഫയർഫോഴ്സ് കാടുമൂടിയ ഭാഗങ്ങൾക്ക് തീപടരാൻ സാധ്യതയുണ്ടെന്നും വാഹനങ്ങൾക്ക് ഭീഷണിയാകും എന്ന് മുന്നറിയിപ്പ് നൽകുകയും റെയിൽവേ സ്റ്റേഷൻമാസ്റ്റർക്ക് രണ്ടു ദിവസം മുൻപ് കത്തും നൽകിയിരുന്നു.

ഇതിനു പിന്നാലെയാണ് ഇന്നലെ വാഹനങ്ങൾക്ക് തീപിടിച്ചത്. പുല്ലിന് തീപിടിച്ച് വാഹനങ്ങളിലേക്ക് പടർന്നതാണോ എന്നും സംശയിക്കുന്നു. എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും സംശയിക്കുന്നു. ഔദ്യോഗിക പാർക്കിംഗ് സ്‌ഥലം ഒഴിവാക്കി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി ഇവിടെ തർക്കം നടന്നതായും പറയപ്പെടുന്നു. തീപിടുത്തത്തെകുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

യാത്രക്കാർ ആരെങ്കിലും സിഗരറ്റ് കുറ്റിയോ മറ്റോ പുല്ലിലേക്ക് വലിച്ചെറിഞ്ഞ് തീപിടിച്ചതാണോ എന്നും സംശയിക്കുന്നു. ദൂരസ്‌ഥലങ്ങളിൽ ജോലിക്ക് പോകുന്ന ഉദ്യോഗസ്‌ഥരുടെ വാഹനങ്ങളാണ് കത്തിയമർന്നവയിൽപ്പെട്ടത്. ഉടമസ്‌ഥരെത്തി രേഖാമൂലം പരാതി നൽകിയാലെ വാഹനങ്ങൾ ആരുടെ ഉടമസ്‌ഥതയിലുള്ളതാണന്ന് അറിയാൻ കഴിയു.

ഫയർഫോഴ്സിന്റെ മുന്നറിയിപ്പ് റെയിൽവേ അവഗണിച്ചതാണ് വാഹനങ്ങൾ കത്തി നശിക്കാൻ കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. അടിയന്തരമായി കാടുമൂടിയ ഭാഗങ്ങൾ വെട്ടിതെളിക്കാൻ റെയിൽവേ ഉടൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


തെരുവിലെ കുട്ടി പ്രകാശനം ചെയ്തു
കൊല്ലം: സന്തോഷ് പ്രിയൻ രചിച്ച് കീർത്തി ബുക്സ് ്പ്രസിദ്ധീകരിച്ച തെരുവിലെ കുട്ടി എന്ന പുസ്തകത്തിന്റെ പ്രകാശനം സബ്കളക്ടർ ഡോ.എസ്.ചിത്ര നിർവഹിച്ചു.

ബസിടിച്ച് പാലത്തിന്റെ കൈവരി തകർന്നു; ഒഴിവായത് വൻദുരന്തം
പത്തനാപുരം: നിറയെ യാത്രക്കാരുമായി എത്തിയ കെഎസ്ആർടിസി ബസിടിച്ച് പാലത്തിന്റെ കൈവരി തകർന്നു.തലനാരിഴയ്ക്ക് ഒഴിവായത് വൻദുരന്തം.

നടുക്കുന്ന്–കമുകുംചേ ......
കൊടുംചൂടിൽ വറ്റിവരണ്ട് കുന്നത്തൂർ
ശാസ്താംകോട്ട: കൊടുംവെയിലിൽ കുന്നത്തൂർ ചുട്ടുപൊള്ളുമ്പോൾ അരുവികളും തോടുകളും വറ്റിവരണ്ടുണങ്ങുകയാണ്. ദാഹമകറ്റാൻ ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ കൊറ്റികളും, ദേശ ......
ടെക്നിക്കൽ സ്കൂൾ കലോത്സവം: ജില്ലയിലെ ഗവ.ടിഎച്ച്എസുകൾക്ക് തിളക്കമാർന്ന വിജയ
ആയൂർ: നെടുമങ്ങാട് ഗവ.ടിഎച്ച്എസിൽ നടന്ന 39–ാമത് സംസ്‌ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൽ ജില്ലയിലെ രണ്ട് ഗവ. ടെക്നിക്കൽ സ്കൂളുകളും തിളക്കമാർന്ന വിജയം നേട ......
കുളത്തൂപ്പുഴ ടിഎച്ച്എസിന് അഭിമാനമായി പെൺത്രയം
ആയൂർ: സംസ്‌ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച പെൺത്രയം കുളത്തൂപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ മിന്നും താര ......
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ വജ്രജൂബിലി സമാപനം
കൊല്ലം: ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം ഇന്നും നാളെയും കൊല്ലത്ത് നടക്കും. ഇന്ന് വൈകുന്നേരം നാലിന് ആശ്രാമം മൈതാനിയിൽ നിന്നാരംഭ ......
ഉപവാസം ഇന്ന്
കൊല്ലം: അറവ് ശാലകളിൽ നിന്നുള്ള രൂക്ഷമായ ദുർഗന്ധത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്ന് ......
മിനിക്കഥകൾ ക്ഷണിച്ചു
കൊല്ലം: കടയ്ക്കൽ സമന്വയം സാഹിത്യ സമിതി മിനിക്കഥകൾ ക്ഷണിക്കുന്നു. ആനുകാലിക വിഷയങ്ങൾ കുറഞ്ഞ വാക്കുകളിൽ ചുരുക്കി രസകരമായി അവതരിപ്പിക്കുന്നത് ആയിരിക്കണം. ......
ദൂരപരിധി പാലിക്കണമെന്ന്
കൊല്ലം: ജില്ലയിൽ പുതിയതായി ആരംഭിക്കുന്ന ആശ്രയ ഇ സേവന കേന്ദ്രങ്ങൾ നിലവിലെ അക്ഷയ ഇ സെന്ററുകളുമായി വേണ്ടത്ര ദൂരപരിധി പാലിക്കണമെന്ന് കേരള വ്യാപാരി വ്യവസായ ......
കവലകൾ ശുചീകരിച്ച് പന്മനമനയിൽ സ്കൂളിലെ എൻഎസ്എസ് പ്രവർത്തകർ
പന്മന: പന്മനമനയിൽ ശ്രീബാലഭട്ടാരക വിലാസം സംസ്കൃത സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ് ) പ്രവർത്തകർ കവലകൾ ശുചീകരിച്ചു. സ്വച്ഛ് ഭാ ......
സ്കോളർഷിപ്പിന് അപേക്ഷിക്കാം
ചവറ: കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ വരും, ആബി ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നിട്ടുള്ളവരുമായ തൊഴിലാളികളിൽ നിന്നും 201617 വർഷത്തെ വിദ്യാഭ്യാസ സ്കോളർ ......
കാറ്ററിംഗ് സർവീസ് ഉടമയ്ക്കെതിരെ കേസെടുത്തു
കൊട്ടാരക്കര : വിവാഹാഘോഷത്തിന്റെ മാലിന്യം പൊതുസ്‌ഥലത്തു നിക്ഷേപിച്ച കാറ്ററിംഗ് സർവീസ് ഉടമയ്ക്കെതിരെ നഗരസഭയും പോലീസും കേസെടുത്തു. കഴിഞ്ഞ ദിവസം അമ്പലക്കര ......
രാജ്യം നേരിടുന്ന വലിയ വെല്ലുവിളി പരിസ്‌ഥിതി സംരക്ഷണം: എസ്.ശർമ
നീണ്ടകര: രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പരിസ്‌ഥിതിക്ക് മേലുള്ള കടന്നാക്രമണത്തെ ചെറുക്കുന്നതും, സംരക്ഷണവുമാണന്ന് എസ്.ശർമ്മ എംഎൽഎ പറഞ്ഞു ......
ഫാത്തിമ മാതാ കോളജിൽ ക്രേംബ്രിഡ്ജ് യൂണിവഴ്സിറ്റി ഇംഗ്ലീഷ് കോഴ്സുകൾ
കോഴ്സുകൾ ആരംഭിക്കുന്നു. ബിസിനസ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ്, ടീച്ചിംഗ് നോളജ് ടെസ്റ്റ് എന്നിവയാണ് കോഴ്സുകൾ.

ക്രേംബ്രിഡ്ജ് യൂണിവഴ്സിറ്റി അംഗീകത അധ്യ ......
ഹരിതകേരളം: കോർ കമ്മിറ്റി യോഗം ചേർന്നു
കൊല്ലം: ഹരിത കേരളം പദ്ധതി അവലോകനവും പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോർ കമ്മിറ്റി യോഗം ചേർന്നു. ജില്ലാ കളക്ടർ മിത്ര റ്റിയുടെ അധ്യക്ഷതയ ......
മയ്യനാട്ട് എ. ജോൺ സ്മാരക പുരസ്കാരദാനം നടത്തി
കൊല്ലം: കാത്തലിക് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മയ്യനാട്ട് എ. ജോൺ സ്മാരക അഖില കേരള സാഹിത്യ പുരസ്കാരദാനം നടത്തി.

കൊല്ലം കർമല റാണി ട്രെയിനി ......
പ്രതിഷ്ഠാവാർഷികവും ഉത്സവവും 27 മുതൽ
പത്തനാപുരം: കാര്യറ പീഠികയിൽ ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ദേവീ ഭാഗവത നവാഹഞ്ജാനയജ്‌ഞവും മകയിരം തിരുവാതിര ഉത്സവവും പുനഃപ്രതിഷ്ഠാ വാർഷികവും 27 മുതൽ ഫെബ്രുവ ......
കഞ്ചാവുമായി മൂന്നാം തവണയും യുവാവ് അറസ്റ്റിൽ
കൊല്ലം: രണ്ടുതവണ കഞ്ചാവുകേസിൽ പ്രതിയായി ജാമ്യത്തിൽ ഇറങ്ങിയ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയിൽ. കോട്ടുക്കൽ വയല അനീഷ് ഭവനിൽ അനീഷ് ആണ് അറസ്റ്റിലായത്.
......
കിടപ്പുമുറിയിൽ മോഷണം: പണവും സ്വർണവും കവർന്നു
കൊല്ലം: കടപ്പാക്കട പത്രപ്രവർത്തക കോളനിയിലെ വീടിന്റെ രണ്ടാംനിലയിലുള്ള കിടപ്പുമുറിയിൽ നിന്ന് സ്വർണവും പണവും കവർന്നു. തൊട്ടടുത്തുള്ള ആളില്ലാത്ത വീട്ടിൽ മ ......
ഞണ്ടുകളെ തീറ്റ നൽകി വളർത്തി വിൽക്കുന്ന റീസൈക്കിൾ അക്വാകൾച്ചറൽ സിസ്റ്റം ശ്രദ്ധേയമാകുന്നു
ഇടതുസർക്കാർ ഉത്തരവാദിത്തം ഫയലുകളിൽ നിറവേറ്റിയെന്നു നടിക്കുന്നവർ: തിരുവഞ്ചൂർ
തെരുവിലെ കുട്ടി പ്രകാശനം ചെയ്തു
ഹാപ്പി ബർത്ത് ഡേ ഇടുക്കി
പ്രധാനമന്ത്രിയെ മുഖ്യമന്ത്രി കണ്ടതെന്തിനെന്നു വിശദീകരിക്കണം: എ.എ. അസീസ്
കുട്ടനാട്ടുകാർക്ക് കൗതുകമായി മൂടൽമഞ്ഞ്
അഴങ്ങാട്ടിലും കോരുത്തോട്ടിലും കൊടുങ്ങയിലും നെയ്യാട്ടുശേരിയിലും ചിറക്കടവിലും തീപിടിത്തം
അ​ത്താ​ണി സി​ൽ​ക്കി​ൽ മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം; വി​ക​സ​ന പു​രോ​ഗ​തി​ക്കാ​യി ച​ർ​ച്ച ഉ​ട​ൻ
കു​റ്റ്യാ​ടി ജലസേചന ക​നാ​ലി​നു വ​ൻ ചോ​ർ​ച്ച
നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.