തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
കുടിവെള്ളത്തിനു പ്രാമുഖ്യം, കനാൽജലം കൃഷിക്കില്ല
പത്തനംതിട്ട: മണിയാർ, കല്ലട സംഭരണികളിലെ വെള്ളം ഇക്കുറി കാർഷികാവശ്യത്തിനു ലഭിക്കില്ല. വരൾച്ച രൂക്ഷമാകുന്ന സാഹചര്യത്തിൽ കനാൽജലം കുടിവെള്ള ആവശ്യത്തിനു വിനിയോഗിക്കണമെന്ന നിർദേശമാണ് അധികൃതർക്കു ലഭിച്ചിരിക്കുന്നത്. നിലവിൽ രണ്ട് സംഭരണികളിൽ നിന്നുമുള്ള വെള്ളം കനാലുകളിലൂടെ തുറന്നുവിടുന്നില്ല. അടുത്തയാഴ്ച മുതൽ നേരിയതോതിൽ വെള്ളം തുറന്നുവിടാൻ തീരുമാനമുണ്ടെങ്കിലും കാർഷികമേഖലയിലേക്കു വെള്ളം ലഭിക്കില്ല.

മണിയാർ ബൗണ്ടറിയിൽ കനാൽ തകർന്നതോടെ പിഐപി കനാലിലൂടെ ജലമൊഴുക്ക് നിർത്തിവച്ചിരിക്കുകയാണ്. പ്രധാന കനാലിലെ തകർച്ച താത്കാലികമായി പരിഹരിക്കാനുള്ള ശ്രമം നടന്നുവരികയാണ്. സിമന്റ്കട്ട പാകി ഒരു മീറ്റർ ഉയരത്തിൽ വെള്ളം ഒഴുക്കാനാണ് തീരുമാനം.

വാഴക്കുന്നംവരെയുള്ള പ്രധാന കനാലിലൂടെ പൂർണമായി വെള്ളം ഒഴുക്കും. വാഴക്കുന്നത്തുനിന്ന് ഇടതു, വലതുകര കനാലുകളിലൂടെ ഒന്നിടവിട്ട ദിനങ്ങളിൽ വെള്ളം നൽകും. ഒരു മീറ്റർ ഉയരത്തിൽ വെള്ളം ഒഴുകുന്നതോടെ കനാലിന്റെ തീരങ്ങളിലെ കുടിവെള്ള സ്രോതസുകൾ സജീവമായി നിലനിർത്താനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ കനാലിൽ വെള്ളം ഇല്ലാതായതോടെ തീരങ്ങളിലെ കിണറുകളിൽ അടക്കം വെള്ളം വറ്റിയിരിക്കുകയാണ്. കനാലുകൾക്ക് പല ഭാഗങ്ങളിലും ചോർച്ചയുള്ളതിനാൽ ഒഴുകിയെത്തുന്ന വെള്ളം മാത്രമാകും കാർഷികമേഖലയ്ക്ക് ആശ്വാസമേകുന്നത്.വടശേരിക്കര മണിയാറിൽ നിന്നാണ് പമ്പ ജലസേചന പദ്ധതിയുടെ കനാൽ ആരംഭിക്കുന്നത്.ശബരിഗിരി, കക്കാട് എന്നീ പ്രധാന ജലവൈദ്യുതി പദ്ധതികളിലെ ഉത്പാദനത്തിനുശേഷം എത്തുന്ന ജലമാണ് മണിയാറിൽ തടഞ്ഞുനിർത്തി പമ്പാ ജലസേചന പദ്ധതിക്കും സ്വകാര്യ കമ്പനിയുടെ 12 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനും പ്രയോജനപ്പെടുത്തുന്നത്. നിലവിൽ ശരാശരി 33.60 അടി വെള്ളം മണിയാർ സംഭരണിയിലുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ജലനിരപ്പ് കുറവാണ്. മണിയാറിൽ വൈദ്യുതി ഉത്പാദനത്തിനു 34.40 അടി വെള്ളം ഉള്ളപ്പോഴാണ് വിട്ടുനൽകുന്നത്. ജലനിരപ്പ് 34.80 അടിയാകുമ്പോൾ ഷട്ടറുകൾ തുറക്കാറുണ്ട്. ജലസേചന കനാലുകൾ ജലനിരപ്പ് പരിഗണിക്കാതെ തുറന്നുവച്ചിരുന്നു. ഇത്തവണ കനാൽ അടച്ചതോടെ ശബരിഗിരി, കക്കാട് പദ്ധതികളിൽ പകൽസമയത്ത് വൈദ്യുതി ഉത്പാദനം കുറച്ചിരിക്കുകയാണ്.

മണിയാറിൽ നിന്നുള്ള പ്രധാന കനാൽ 26 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. വടശേരിക്കര, റാന്നി, ചെറുകോൽ ഗ്രാമപഞ്ചായത്തുകളിലൂടെ വാഴക്കുന്നത്തെത്തി രണ്ടായി തിരിയുന്നു.

ചെങ്ങന്നൂർ, മാവേലിക്കര വഴി കാർത്തികപ്പള്ളിയിലേക്കു പോകുന്ന ഇടതുകര കനാലിനു 47.15 കിലോമീറ്ററും പുല്ലാട്, വള്ളംകുളം, ഓതറ, വരട്ടാർ വഴിയുള്ള വലതുകര കനാൽ 26.23 കിലോമീറ്ററും ദൈർഘ്യമുള്ളതാണ്. കനാലിന്റെ തകർച്ചയോടെ മണൽച്ചാക്ക് അടുക്കി വടശേരിക്കര പഞ്ചായത്ത് പ്രദേശങ്ങളിൽ താത്കാലികാടിസ്‌ഥാനത്തിൽ ജലവിതരണം നടത്തുന്നുണ്ട്. ശബരിമല തീർഥാടകർക്കുവേണ്ടി ഏഴ് കിലോമീറ്റർ ഭാഗത്ത് വെള്ളമെത്തുന്നു. ബാക്കിയുള്ള കനാൽഭാഗം വരണ്ടു കിടക്കുകയാണ്.

കല്ലട സംഭരണിയിൽ വെള്ളം കുറവായതോടെയാണ് കെഐപി കനാലുകൾ വരണ്ടത്. ഇതോടെ കോന്നി, അടൂർ താലൂക്കുകളിലാണ് വരൾച്ച രൂക്ഷമായത്. 15 ഓടെ കനാൽ തുറക്കുമെന്നു കരുതിയിരുന്നെങ്കിലും ജലനിരപ്പ് കുറവായതിനാൽ കാർഷികാവശ്യത്തിനു തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. കനാലുകളുടെ അറ്റകുറ്റപ്പണി നടക്കാത്തതിനാൽ ജലം തുറന്നുവിട്ടാലും പാഴാകാനാണ് സാധ്യത.


ലാബ് ടെക്നീഷൻ ഒഴിവ്
പത്തനംതിട്ട: പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ എച്ച്എംസി ലാബിൽ ലാബ് ടെക്നീഷന്റെ ഒഴിവുണ്ട്. ബിഎസ്സി, എംഎൽറ്റി, ഡിഎംഎൽറ്റി യോഗ്യതയും പാരാമെഡിക്കൽ കൗൺ ......
വിദ്യാഭ്യാസ വായ്പ: സർക്കാർ ഇടപടണം – ഐഎൻപിഎ
പത്തനംതിട്ട: സാമ്പത്തികവർഷം അവസാനിക്കാറായ സാഹചര്യത്തിൽ വിദ്യാഭ്യാസ വായ്പയെടുത്തവർക്ക് നേരെയുള്ള ജപ്തി, നിയമ നടപടി ഭീഷണികൾ അവസാനിപ്പിക്കാൻ സർക്കാർ അടിയ ......
അവകാശ സംരക്ഷണയാത്ര
പത്തനംതിട്ട: വർധിച്ചുവരുന്ന പട്ടികജാതി, വർഗ അവകാശ നിഷേധത്തിനും പീഡനത്തിനുമെതിരെ കേരളത്തിലാദ്യമായി ഭാരതീയ ജനത പട്ടികജാതി, വർഗ മോർച്ച അവകാശസംരക്ഷണ യാത്ര ......
പോലീസ് പെൻഷനേഴ്സ് ജില്ലാ സമ്മേളനം ഇന്ന്
പത്തനംതിട്ട: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബസംഗമവും ഇന്ന് റോയൽ ഓഡിറ്റോറിയത്തിൽ നടക്കും. 8.30ന് പ്രതിനിധി സമ്മേളനം ......
ദേശീയ സെമിനാർ
തിരുവല്ല: സംസ്‌ഥാന – ദേശീയ കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ അഴിമതിരഹിത സമൂഹം എന്ന വിഷയത്തിൽ ദേശീയ സെമിനാർ ഇന്ന് തിരുവല്ല കൊമ്പാടി എപ്പിസ്കോപ്പൽ ജൂബ ......
ഓർമപ്പെരുന്നാൾ
കൈപ്പട്ടൂർ: സെന്റ് ഇഗ്്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ ഓർമപ്പെരുന്നാൾ ഇന്നും നാളെയുമായി നടക്കും. സെന്റ് ജോർജ് യുവജനപ്രസ്‌ ......
പ്രകാശനം ചെയ്തു
പത്തനംതിട്ട: എം.എ. ജോസഫ് മേക്കൊഴൂർ രചിച്ച രണ്ട് ചരിത്ര പുസ്തകങ്ങളുടെ പ്രകാശനം ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത നിർവഹിച്ചു. ആറന്മുള ......
ആറന്മുള പൈതൃക ഗ്രാമകർമസമിതി നെൽകതിർ സമർപ്പിച്ചു
ആറന്മുള: പുത്തരി കണ്ടത്തിൽ വിളഞ്ഞ നെൽകതിർ ആറന്മുള പൈതൃക ഗ്രാമകർമസമിതിയുടെ നേതൃത്വത്തിൽ ആറന്മുള ക്ഷേത്രത്തിൽ സമർപ്പിച്ചു. വിമാനത്താവളത്തിനെതിരെ സമരം ച ......
കേരള കോൺഗ്രസ് – ബി മേഖലാ ക്യാമ്പ്
അടൂർ: കേരള കോൺഗ്രസ് ബി തെക്കൻ മേഖലാ ക്യാമ്പ് ഇന്ന് അടൂർ മാർത്തോമ്മാ യൂത്ത്സെന്ററിൽ നടക്കും. രാവിലെ 10.30 ന് പാർട്ടി ചെയർമാൻ ആർ. ബെലകൃഷ്ണപിള്ള ക്യാമ്പ ......
കേരള കോൺഗ്രസ് ജാഥയ്ക്കു നാളെ സ്വീകരണം
റാന്നി: കസ്തൂരിരംഗൻ റിപ്പോർട്ടിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എം സംസ്‌ഥാന ജനറൽ സെക്രട്ടറി റോഷി അഗസ്റ്റിൻ എംഎൽഎ നയി ......
കസ്തൂരിരംഗൻ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണം: കേരള കോൺഗ്രസ് എം
പത്തനംതിട്ട: കസ്തൂരിംഗൻ റിപ്പോർട്ടിലെ അപാകതകൾ കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് പരിഹരിക്കണമെന്ന് കേരള കോൺഗ്രസ് – എം ജില്ലാ നേതൃസംഗമം ......
ലാപ്ടോപ്പുകൾ വിതരണം ചെയ്യും
കോഴഞ്ചേരി: കോയിപ്രം ഗ്രാമപഞ്ചായത്തിലെ പിന്നോക്ക വിഭാഗക്കാരായ വിദ്യാർഥികൾക്കു സൗജന്യമായി ലാപ്ടോപ്പ് നൽകും. ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപയും ഗ്രാമപ ......
ഗ്രാമസഭ
മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിൽ 2017ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം കേരളത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുൻഗണനാപട്ടിക പരിശോധിക്കുന്നതിനുള്ള ഗ ......
മുൻഗണനാപട്ടികയിൽ നിന്നൊഴിവാക്കിയെന്ന്
റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തു പരിധിയിൽ അർഹതപ്പെട്ട പലരെയും റേഷൻ മുൻഗണനാപട്ടികയിൽ നിന്ന് ഒഴിവാക്കിയതായും അനർഹരെ ഉൾപ്പെടുത്തിയതായും പ്രതിപക്ഷാംഗങ്ങള ......
എസ്എൻഡിപി തെരഞ്ഞെടുപ്പ് നീട്ടിവച്ചു
റാന്നി: എസ്എൻഡിപി യൂണിയൻ മാർച്ച് അഞ്ചിനു നടത്താനിരുന്ന വാർഷികവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർത്തി ......
ക്ഷീരകർഷകർ ധർണ നടത്തി
പത്തനംതിട്ട: കാലിത്തീറ്റയുടെ വിലനിയന്ത്രണം സർക്കാർ ഏറ്റെടുക്കുക, കാലിത്തീറ്റ സബ്സിഡി നിരക്കിൽ പകുതി വിലയ്ക്ക് പൊതുവിതരണ സമ്പ്രദായം മുഖേന വിതരണം ചെയ്യു ......
പൊതുവിദ്യാഭ്യാസ മേഖലയ്ക്കു മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കും: മന്ത്രി
റാന്നി: മെച്ചപ്പെട്ട വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസ മേഖലയിലൂടെ നല്കാൻ സർക്കാർ പ്രതിജ്‌ഞാബദ്ധമാണെന്ന് മന്ത്രി മാത്യു ടി.തോമസ്. റാന്നി – പഴവങ്ങാടിക്കര ഗവൺ ......
തോടുകളുടെ സംരക്ഷണഭിത്തി കെട്ടാൻ 25 ലക്ഷം
അടൂർ: തോടുകളുടെ സംരക്ഷണ ഭിത്തി കെട്ടുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചു. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ തേപ്പുപാറ അയണിവിളപടി മുതൽ അമ്പലംപടി തോട് സംരക്ഷണ ഭിത്ത ......
ആനന്ദപ്പള്ളി കർഷകസമിതി കൂട്ടായ്മ ഇന്ന്
അടൂർ: ആനന്ദപ്പള്ളി കർഷക സമി തിയുടെ ആഭിമുഖ്യത്തിൽ ജനകീയ കൂട്ടായ്മ ഇന്ന് അടുർ കെഎസ്ആർടിസി കോർണറിൽ നടക്കും. കേരള കർഷകരുടെ പരമ്പരാഗ തമായ മരമടി നടത്തുന്ന ......
സുകുമാരൻ നായർക്ക് പരിസ്‌ഥിതി അവാർഡ്
പത്തനം തിട്ട: പരിസ്‌ഥിതി പ്രവർ ത്തകനു ള്ള ഈ വർഷ ത്തെ സ ത്കർമാ പുരസ് കാരം പമ്പാ പരിര ക്ഷണ സമിതി ജനറൽ സെക്രട്ടറി എൻ.കെ.സുകുമാരൻ നായർക്ക്. പരിസ്‌ഥിതി പ്ര ......
വേനൽ: 1700 ഹെക്ടറിൽ കൃഷി നാശം
പത്തനംതിട്ട: വേനലിന്റെ കാഠിന്യത്തിൽ ജില്ലയുടെ കാർഷിക മേഖലയ്ക്ക് നാലുകോടിയുടെ നഷ്‌ടം. നെൽകൃഷിക്കാണ ്നഷ്‌ടം ഏറെയും. പാടശേഖരങ്ങൾ പലതും ഉണങ്ങി. വിളവെത്തും ......
പ്രാഥമിക സഹകരണ ബാങ്കുകൾ കോർബാങ്കിംഗ് സംവിധാനത്തിലേക്ക് മാറണം: മന്ത്രി
പത്തനംതിട്ട: ജില്ലയിലെ എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളും കോർ ബാങ്കിംഗ് സംവിധാനത്തിലേക്ക് മാറണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഓമല്ലൂർ സർവീസ് സഹകരണ ......
മലമ്പുഴ ചേമ്പനയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നു
ജോയിക്ക് ഹെൽമറ്റും കൃഷിയിടം
കുഴൽകിണർ നിർമാണം: നിയന്ത്രണത്തിൽ അയവു വരുത്തണമെന്ന ആവശ്യം ശക്‌തം
ജലക്ഷാമം രൂക്ഷം: നെൽച്ചെടികൾ കരിഞ്ഞുണങ്ങുന്നു
പ്രാഥമിക സഹകരണ ബാങ്കുകൾ കോർബാങ്കിംഗ് സംവിധാനത്തിലേക്ക് മാറണം: മന്ത്രി
മിനി ഹൈവേയിൽ വീണ്ടും അപകടം; സ്വകാര്യ ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ചു
ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്
പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ വെ​ള്ള​മി​ല്ല; ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ
പ​ണ്ട​റ​ക്കാ​ട് പാ​ലം പൊ​ളി​ച്ചു​നീ​ക്കു​ന്നു
വി​ല്ലിം​ഗ്ട​ണ്‍ ഐ​ല​ൻ​ഡി​ലേ​ക്ക് വീണ്ടും പാ​സ​ഞ്ച​ർ ട്രെ​യി​നെ​ത്തു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.