വ​ര​ൾ​ച്ചാ പ്ര​തി​രോ​ധം: യോ​ഗം​ ചേർന്നു
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് സ​ഭ​യി​ൽ വ​ര​ൾ​ച്ചാ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന യോ​ഗം​ചേ​ർ​ന്നു. വാ​മ​ന​പു​രം ഡി. ​കെ. മു​ര​ളിഎം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ നി​ർ​ദേശി​ച്ച​ത​നു​സ​രി​ച്ചായിരുന്നു യോഗം ചേർന്നത്.
കു​ടി​വെ​ള്ള​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ അ​ത്യാ​വ​ശ്യം​വേ​ണ്ട പൈ​പ്പ് എ​ക്സ്റ്റ​ൻ​ഷ​ൻ, കു​ഴ​ൽ​കി​ണ​ർ​നി​ർ​മാണം, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കു​ഴ​ൽ​കി​ണ​റു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ൽ എ​ന്നീ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.
നാ​ട്ടി​ൻ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ഡീ​ഷ​ണ​ൽ പൈ​പ്പ് ലൈനുക​ൾ സ്ഥാ​പി​ച്ചു കുടിവെള്ളം എത്തിക്കാനും നിർദേശിച്ചു.
യോ​ഗ​ത്തി​ൽ എം.​സി.​കെ. നാ​യ​ർ, ആ​നാ​ട് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്, മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് സു​ജാ​ത, പെ​രി​ങ്ങ​മ​ല പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്റ് ചി​ത്ര, പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത, അ​രു​വി​ക്ക​ര പഞ്ചായത്ത് പ്ര​സി​ഡ​നന്‍റ് മി​നി എന്നിവരെ കൂ​ടാ​തെ പ​ന​വൂ​ർ, തൊ​ളി​ക്കോ​ട്, ന​ന്ദി​യോ​ട്, ക​ര​കു​ളം, ക​ല്ലി​പ്പാ​റ, ക​ല്ല​റ എ​ന്നീ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റുമാ​രും യോഗത്തി​ൽ പ​ങ്കെ​ടു​ത്തു.