ശാ​സ്ത്രപ്ര​ദ​ർ​ശ​ന​ത്തി​നു തു​ട​ക്ക​മായി
കൊ​ടു​ങ്ങ​ല്ലൂ​ർ: ശാ​സ്ത്ര പ​ഠ​ന​ത്തി​ന് പു​തി​യ ഭാ​വം ന​ൽ​കു​ന്ന ഫോ​ട്ടോ​ണി​ക് ഓ​ഫ് 21 സെ​ഞ്ച്വ​റി എ​ന്ന ശാ​സ്ത്ര​പ​ഠ​ന​ത്തി​ന് പു​ല്ലൂ​റ്റ് വി.​കെ.​രാ​ജ​ൻ മെ​മ്മോ​റി​യ​ൽ ഗ​വ​ണ്‍​മെന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി.
സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ശാ​സ്ത്ര പ്ര​ദ​ർ​ശ​നം അ​ഡ്വ. വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സി.​സി. ​വി​പി​ൻ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ​യ​ൻ​സ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ശ്രീ​ജി​ത്ത് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ​ർ​വ വി​ജ്ഞാ​ന​കോ​ശം മു​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. കെ.​പാ​പ്പു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വൈ​സ് ചെ​യ​ർ​മാ​ൻ ഷീ​ല രാ​ജ് ക​മ​ൽ, സി.​കെ.​രാ​മ​നാ​ഥ​ൻ, ശോ ഭ ജോ​ഷി, ല​താ ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം.​എ.​ ഇ​ബ്രാ​ഹിം, പി.​എ.​ഷാ​ഹി​റ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എ​ൻ.​ രാ​മ​ദാ​സ് സ്വാ​ഗ​ത​വും ഹെ​ഡ്മാ​സ്റ്റ​ർ കെ.​ജി. ​മോ​ഹ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു.