സിബിഎസ്ഇ സ്കൂൾ കരാട്ടെ മത്സരം
ചാലക്കുടി: തൃശൂർ ജില്ലാ സിബിഎസ്ഇ സ്കൂൾ കരാട്ടെ മത്സരങ്ങൾ 14, 15 തിയതികളിൽ സികെഎംഎൻഎസ്എസ് സ്കൂളിൽ വച്ച് വേൾഡ് കരാട്ടെ ഓർഗനൈസേഷന്റെ കീഴിൽ നടത്തുന്നതാണ്. 14ന് രാവിലെ ഒമ്പതിന് ബി.ഡി.ദേവസി എംഎൽഎ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 112 സ്കൂളുകളിൽ നിന്നും 500ലധികം പേർ മത്സരത്തിൽ പങ്കെടുക്കും.

ബ്ലാക്ക് ബെൽറ്റ്, ബിലോ ബ്ലാക് ബെൽറ്റ് എന്ന രണ്ടു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തുന്നത്. പ്രിൻസിപ്പൽ പി.അശോകൻ കരാട്ടെ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് ഷാഫി, ജോയിന്റ് സെക്രട്ടറി ഹറൂൺ റഷീദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.