ശിശുക്ഷേമ സമിതിയിലെ കുഞ്ഞ് മരിച്ചു
മെഡിക്കല്‍ കോളജ് : ശിശുക്ഷേമ സമിതിയിലെ അന്തേവാസിയായ കുഞ്ഞ് മരിച്ചു. കൊല്ലം സ്വദേശിയായ ദേവദത്ത് (ഏഴുമാസം) ആണ് മരിച്ചത്. ഒരുമാസമായി വയറിളക്കത്തിനും മറ്റും ചികിത്സയിലായിരുന്ന കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഇന്നലെ കുഞ്ഞിന്റെ ശരീരമാസകലം പൊള്ളി അടര്‍ന്ന നിലയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരുന്നിന്റെ അലര്‍ജിയാണ് മരണകാരണമായതെന്ന് ജീവനക്കാര്‍ പറയുന്നു. മ്യൂസിയം പോലീസ് കേസെടുത്തു. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.