എമ്മാനുവേൽ ധ്യാനകേന്ദ്രത്തിൽ രോഗീദിനാചരണം
വാഴക്കുളം:എമ്മാനുവേൽ ധ്യാന കേന്ദ്രത്തിൽ 14നു രോഗീദിനാചരണം നടത്തും. കാൻസർ,വൃക്ക രോഗികൾ മറ്റു മാരകമായ രോഗം ബാധിച്ചവർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കു വേണ്ടി അന്നേദിവസം രാവിലെ ഒമ്പതിന് ജപമാല, പത്തിന് വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, അഭിഷേക പ്രാർഥന എന്നിവയും നടക്കും. ഉച്ചയ്ക്ക് ഒന്നിനു സമാപിക്കും.ഇതിനുപുറമെ വിവാഹതടസം, ജോലി തടസം, കടബാധ്യത, കുഞ്ഞുങ്ങളില്ലാത്തവർ എന്നിവർക്കായി 21നു രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പ്രത്യേക പ്രാർഥനാ ശുശ്രൂഷയും സംഘടിപ്പിച്ചിട്ടുണ്ട്. വചന പ്രഘോഷണം, വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, ദൈവ കരുണയുടെ നൊവേന എന്നിവ ഇതോടനുബന്ധിച്ചു നടക്കും. ഫാ.ജോർജ് ചേറ്റൂർ,ഫാ. ജോസഫ് നിരവത്ത് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.