കറൻസി നിരോധനം സെമിനാർ സംഘടിപ്പിച്ചു
മൂവാറ്റുപുഴ: കറൻസി നിരോധനം ദീർഘ, ഹൃസ്വകാല പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ നിർമല കോളജ് സാമ്പത്തികശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ദീപിക സീനിയർ അസോസിയേറ്റ് എഡിറ്റർ റ്റി.സി. മാത്യു മുഖ്യപ്രഭാഷണം നടത്തി.

കറൻസി നിരോധനം രാജ്യത്തുള്ള സാധാരണക്കാരായ ജനവിഭാഗങ്ങളെ ദോഷകരമായി ബാധിച്ചുവെന്നും സർക്കാരിനു പ്രഖ്യാപിത ഉദ്ദേശലക്ഷ്യം നേടാനായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കറൻസി നിരോധനം മൂലം സുതാര്യമായ സമ്പദ്വ്യവസ്‌ഥ രൂപം കൊള്ളുകയാണെങ്കിൽ ഭാവിയിൽ നികുതി വരുമാനം കൂടുകയും വിലക്കയറ്റം കുറയുകയും സാധാരണക്കാരായ ജനവിഭാഗങ്ങളുടെ സാമ്പത്തികാവസ്‌ഥ മെച്ചപ്പെടുകയും ചെയ്യുമെന്നും റ്റി.സി. മാത്യു പറഞ്ഞു. വകുപ്പ് മേധാവി ഡോ. ജോർജി നീർനാൽ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ടി.എം. ജോസഫ്, പ്രഫ. ലിജി ജോർജ്, അസോസിയേഷൻ സെക്രട്ടറി അനു കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.