പനി ബാധിച്ചു വിദ്യാര്‍ഥിനി മരിച്ചു
പീരുമേട്: പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ഥിനി മരിച്ചു. വണ്ടിപ്പെരിയാര്‍ രാജമുടി പുതുവലില്‍ ബാലസുന്ദരത്തിന്റെ മകള്‍ ചിത്രകനി (14) യാണ് മരിച്ചത്. കുട്ടിക്കാനം തമിഴ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്. ഇന്നലെ മൂന്നരയോടെ ഹോസ്റ്റലില്‍നിന്നും പനിക്ക് ചികിത്സ തേടിയാണ് ചിത്രകനിയെ ആശുപത്രിയില്‍ എത്തിച്ചത്. അമ്മ: ഇന്ദിര, സഹോദരങ്ങള്‍: നിതീഷ്, അരുള്‍കനി, കൃഷ്ണകുമാര്‍.