വോളണ്ടിയേഴ്സ് പരിശീലനം നാളെ
കരുവഞ്ചാൽ: ശ്രേയസ് നടപ്പാക്കുന്ന ആശാകിരണം കാൻസർ സുരക്ഷായജ്‌ഞത്തിന്റെ വോളണ്ടിയേഴ്സ് പരിശീലനവും മേഖലാതല ഉദ്ഘാടനം നാളെ നടക്കും. രാവിലെ 10.30ന് കരുവഞ്ചാൽ ശ്രേയസ് ഓഡിറ്റോറിയത്തിൽ ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മോളി മാനുവൽ ഉദ്ഘാടനം ചെയ്യും. ശ്രേയസ് എക്സിക്യുട്ടിവ് ഡയറക്ടർ ഫാ. ടോണി കോഴിമണ്ണിൽ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ. റഹീം, പഞ്ചായത്ത് അംഗങ്ങളായ ടി.ജി. വിക്രമൻ, ഷൈനി വട്ടയ്ക്കാട്ട്, സാലി നടൂപ്പറമ്പിൽ, മേഖല ഡയറക്ടർ ഫാ. ജേക്കബ് ചുണ്ടക്കാട്ട്, ഫാ. തോമസ് കണ്ണംകുളം, സിഐ സുരേശൻ, സാജൻ വർഗീസ്, റിൽജോ മാത്യു എന്നിവർ പ്രസംഗിക്കും. തുടർന്ന് കാരിത്താസ് ഇന്ത്യ റിസോഴ്സ് പേഴ്സൺ അഭീഷ് പരിശീലനത്തിന് നേതൃത്വം നൽകും.