യുഎൻ ഭക്ഷ്യ സുരക്ഷാ ഉപദേഷ്ടാവ് 24ന് ജില്ലയിൽ
കാസർഗോഡ്: ഐക്യരാഷ്ട്ര സഭ ഭക്ഷ്യസുരക്ഷാ ഉപദേഷ്ടാവും കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമ നിർമാണ കമ്മിറ്റിയിലെ അംഗവുമായിരുന്ന ഡോ.ആനന്ദവല്ലി കാഞ്ഞങ്ങാട് വ്യാപാരഭവൻ എസി ഹാളിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങളെ കുറിച്ച് ക്ലാസെടുക്കുന്നു.

ഈ മാസം 24, 25 തീയതികളിൽ ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന സാങ്കേതിക ശിൽപ്പശാലയിലാണ് ഫുഡ് സേഫ്റ്റി ആക്ട്സ്, എച്ച്എസിസിപി ഫുഡ് മാനിഫാക്ചറിംഗ് പ്രോസസ്, മുതലായവയിൽ ഡോ. ആനന്ദവല്ലി ക്ലാസെടുക്കുന്നത്. ഭക്ഷ്യസുരക്ഷാ രംഗത്തെ ലോജിസ്റ്റിക്ക് മാനേജ്മെന്റ്, ബാർകോഡിംഗ്, ഇളനീർ സംസ്കരണം, അളവ് തൂക്ക നിയമങ്ങൾ, അടിസ്‌ഥാന പാക്കേജിംഗ് തത്വങ്ങൾ, ഭക്ഷ്യ സംസ്കരണ രംഗത്തെ നൂതന യന്ത്രോപകരണങ്ങൾ, എന്നിവയിലും വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യും. കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും–04994 255 749, 0467 2209490.