750 കി​ലോ​ റേ​ഷ​ൻ പ​ഞ്ച​സാ​ര താ​ലൂ​ക്ക് സ​പ്ലൈ വി​ഭാ​ഗം പി​ടി​കൂ​ടി
Wednesday, January 11, 2017 5:05 PM IST
അ​ന്തി​ക്കാ​ട്: പ​ല​ച​ര​ക്ക് ക​ട​യി​ൽ നി​ന്നും ഏ​ഴു​നൂ​റ്റി അ​ന്പ​ത് കി​ലോ​യോ​ളം റേ​ഷ​ൻ പ​ഞ്ച​സാ​ര താ​ലൂ​ക്ക് സ​പ്ലൈ വി​ഭാ​ഗം പി​ടി​കൂ​ടി.
അ​ന്തി​ക്കാ​ട് കെ.​ജി.​എം.​സ്കൂ​ളി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന ശ​ബ​രി സ്റ്റോ​ഴ്സ് എ​ന്ന പ​ലച​ര​ക്കു​ക​ട​യി​ൽ നി​ന്നാ​ണ് പ​തി​നാ​ല​ര ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​ഞ്ച​സാ​ര പി​ടി​കൂ​ടി​യ​ത്.​
താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ പി.​കെ.​ജ​യ​ച​ന്ദ്ര​ന് ല​ഭി​ച്ച ഫോ​ണ്‍ സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് വി​ൽ​പ്പ​ന​യ്ക്കാ​യി വെ​ച്ച പ​ഞ്ച​സാ​ര ക​ണ്ടെടു​ത്ത​ത്. ക​ട​യു​ട​മ​യു​ടെ ബ​ന്ധു​ അ​ന്തി​ക്കാ​ട് ത​ന്നെ റേ​ഷ​ൻ ക​ട ന​ട​ത്തു​ന്നു​ണ്ട് എ​ന്നാ​ൽ ഇ​വി​ടെ നി​ന്ന​ല്ല പ​ഞ്ച​സാ​ര എ​ത്തി​യ​ത്.
പ​ഞ്ച​സാ​ര​യു​ടെ ഉ​റ​വി​ടം ക​ണ്ടെത്താ​നാ​യി സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ റേ​ഷ​ൻ ക​ട​ക​ളി​ലും സ​പ്ലൈ വി​ഭാ​ഗം പ​രി​ശോ​ദ​ന ന​ട​ത്തി വ​രു​ന്നു​ണ്ട്.
ക​ട​യെ കു​റി​ച്ച് മു​ൻ​ന്പും റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടുവ​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
റെ​യ്ഡി​ന് റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​എ​സ്.​സ​തീ​ഷ്, കെ.​കെ.​സാ​ബു, ലീ​ന​ഡേ​വീ​സ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.