അ​ബ്കാ​രി നി​യ​മം പ​രി​ഷ്ക​രി​ക്ക​ണ​ം: ഉ​പ​ദേ​ശ​ക​സ​മി​തി യോ​ഗം
ക​ൽ​പ്പ​റ്റ: അ​ബ്കാ​രി നി​യ​മം കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ക​ള്ളു​ചെ​ത്തു തൊ​ഴി​ലാ​ളി ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​ത്തി​ലെ കാ​ല​ഹ​ര​ണ​പ്പെ​ട്ട ന​ിയമ​ങ്ങ​ൾ മാ​റ്റ​ണം. ക​ള്ളു​ചെ​ത്തു തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളു​ടെ പെ​ൻ​ഷ​ൻ, ഗ്രാ​ൻ​ഡ്, മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ- വി​വാ​ഹ ധ​ന​സ​ഹാ​യ​ങ്ങ​ൾ, സ്കോ​ള​ർ​ഷി​പ്പു​ക​ൾ തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു.
ക​ള്ളി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ക​യും മാ​യം ചേ​ർ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ളെ​ടു​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ധി​ക​വി​ല ഈ​ടാ​ക്കി വി​ദേ​ശ​മ​ദ്യം വി​ത​ര​ണം ചെ​യ്യു​ന്ന​ത് ത​ട​യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എ​ഡി​എം കെ.​എം. രാ​ജു അ​ധ്യ​ക്ഷ​നാ​യി. വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.