തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഇഎംഎസ് ദിനാചരണം സംഘടിപ്പിച്ചു
ചവറ സൗത്ത്: ഇഎം എസ് സ്മാരക ചാരിറ്റബിൾ സൊസൈറ്റി (കാസ് കറ്റ്) യുടെ നേതൃത്വത്തിൽ ഇഎംഎസ് ദിനം ആചരിച്ചു. ഞായറാഴ്ച്ച രാവിലെ നടയ്ക്കാവിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

തുടർന്ന് തെക്കുംഭാഗം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഹൃദ്രോഗ പരിശോധനാ ക്യാമ്പ് നടത്തി. ഡോക്ടർമാരായ എം.ജി.പിള്ള, ആദർശ്, ഹരീഷ് എന്നിവർ നേതൃത്വം നൽകി.നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.

വൈകുന്നേരം ആറിന് നടയ്ക്കാ വിൽ ചേർന്ന അനുസ്മരണ സമ്മേളനം എൻ .വിജയൻ പിള്ള എം എൽ എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ആർ. ഷാജി ശർമ അധ്യക്ഷത വഹിച്ചു. രണ്ടാമത് ഇഎംഎസ് പുരസ്കാരം പ്രശസ്ത താക്കോൽ ദ്വാര ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ബൈജു സേനാധിപന് എംഎൽഎ നൽകി. ചാരിറ്റബിൾ സൊസൈറ്റി അംഗവും പ്രവാസി മലയാളിയുമായ ശങ്കരൻകുട്ടി വരച്ച ഡോ. ബൈജു സേനാധിപന്റെ ഛായാചിത്രം ചടങ്ങിൽ ഡോ. ബൈജുവിന് ശങ്കരൻ കുട്ടി സമ്മാനിച്ചു.

സിപിഎം ചവറ ഏരിയ സെക്രട്ടറി ടി മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. ചികിത്സാ സഹായം കോവൂർ കുഞ്ഞുമോൻ എംഎൽഎ വിതരണം ചെയ്തു. സംസ്‌ഥാന റഗ്ബി താരം കൃഷ്ണ മധുവിനെ കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉപഹാരം നൽകി അനുമോദിച്ചു. എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് ഡോ ബൈജു സേനാധിപൻ ഉപഹാരം നൽകി. സംസ്‌ഥാന സ്കൂൾ പ്രവൃത്തി പരിചയമേളയിലെ വിജയികളെയും ചടങ്ങിൽ അനുമോദിച്ചു.

സിപിഎം തെക്കുംഭാഗം ലോക്കൽ സെക്രട്ടറി ടി. എൻ.നീലാംബരൻ, തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് പി.അനിൽകുമാർ, വൈസ് പ്രസിഡന്റ് കെ.സുശീല, പഞ്ചായത്ത് അംഗം പ്രതീപകുമാരൻ പിള്ള, ഷാജി എസ്. പള്ളിപ്പാടൻ, സി.ആർ.സുഗതൻ, ജി സുന്ദരേശൻ (സ്വരലയ), കെ.എസ്.അനിൽ, ജെ.മൈക്കിൾ, അമേരിക്കൻ–ലണ്ടൻ പ്രവാസികളായ ഡോ. ജേക്കബ്, എലിസബത്ത് സ്റ്റാൻലി, സെക്രട്ടറി സി. ശശിധരൻ, ആർ. രാജി എന്നിവർ പ്രസംഗിച്ചു.
യു​വാ​വ് വീ​ട്ടി​​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
കു​ള​ത്തൂ​പ്പു​ഴ: യു​വാ​വി​നെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ള​ത്തൂ​പ്പു​ഴ സാം​ന​ഗ​ർ നി​ജാ ഭ​വ​നി​ൽ സ​ഹ​ദേ​വ​ൻ-​ര​ത്ന​മ് ......
അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
ച​വ​റ: ക​ട​ലോ​ര​ത്ത് അ​ജ്ഞാ​ത​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ച​വ​റ ക​രി​ത്തു​റ ഭാ​ഗ​ത്താ​ണ് 50 വ​യ​സു​ള്ള പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ ......
Nilambur
LATEST NEWS
കിവീസിനു ജ​യം; കോഹ്‌ലിയുടെ സെഞ്ചുറി പാഴായി
യുപിയിൽ ബിജെപി ബൂത്ത് പ്രസിഡന്‍റ് വെടിയേറ്റു മരിച്ചു
മെ​ർ​സ​ൽ വി​വാ​ദം: ബി​ജെ​പി വോ​ട്ടു​ശ​ത​മാ​നം ചൂ​ണ്ടി​ക്കാ​ട്ടി എ​ൻ.​എ​സ്. മാ​ധ​വ​ൻ
അ​ഭി​ന​ന്ദ​ന​ങ്ങ​ൾ മെ​ർ​സ​ൽ ടീം... ​മൗ​നം വെ​ടി​ഞ്ഞ് ര​ജ​നീ​കാ​ന്ത്
പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം തി​രി​ച്ച​ടി​ച്ച് ബ്ര​സീ​ൽ ലോ​ക​ക​പ്പ് സെ​മി​യി​ൽ
അ​ഖി​ലേ​ന്ത്യാ ജൂ​നി​യ​ർ ക​രാ​ട്ടെ ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​ന് ഒ​ന്നാം സ്ഥാ​നം
ഭാ​വ​ന​ക​ൾ​ക്കു നി​റ​ങ്ങ​ൾ പ​ക​ർ​ന്നു; വ​ർണ വി​സ്മ​യമൊരുക്കി ഭി​ന്ന​ശേ​ഷി​ക്കാ​ർ
ക്ഷ​ണി​താ​ക്ക​ൾ​ക്ക് ഫ​ല​വൃ​ക്ഷ​തൈ​ക​ൾ ന​ൽ​കി ഒ​രു വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങ്
പെ​രു​ന്തേ​ന​രു​വി​ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ഴാ​മ​ത്തെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ‌
അ​ഞ്ച​ര​ക്ക​ണ്ടി​യി​ൽ വ്യാ​ജ മ​ണ​ൽ നി​ർ​മാ​ണ കേ​ന്ദ്രം ക​ണ്ടെ​ത്തി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.