തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കടപ്പായിൽ ജംഗ്ഷനിൽ അപകടം തുടർക്കഥയാകുന്നു
ചവറ : സംസ്‌ഥാന പാതയായ ടൈറ്റാനിയം–അടൂർ റോഡിൽ ഇന്റർലോക്ക് നിരത്തിയ കടപ്പായിൽ ജംഗ്ഷനിൽ അപകടം തുടർക്കഥയാകുന്നു. ഇന്നലെ ഈ ഭാഗത്ത് തെന്നി നീങ്ങിയ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് സമീപത്തെ കടയിൽ ഇടിച്ചുനിന്നു. ബസ് മറിയാതിരുന്നതിനാൽ ദുരന്തം ഒഴിവായി. രണ്ടാഴ്ചക്കുള്ളിൽ ഉണ്ടായത് 20ൽപരം അപകടങ്ങളാണ്.

വർഷങ്ങൾക്ക് മുമ്പ് രണ്ട് ഘട്ടങ്ങളിലായി ഏഴ് കോടിയിലധികം രൂപ ചെലവഴിച്ച് നിർമിച്ച റോഡ് നിർമാണത്തിലെ അപാകത മൂലം മാസങ്ങൾക്കുള്ളിൽ തകർന്നിരുന്നു. പിന്നീട് അറ്റകുറ്റപ്പണി ചെയ്ത് ഗതാഗത യോഗ്യമാക്കിയ റോഡ് തേവലക്കര തെക്കുംഭാഗം കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിന് കടപ്പായിൽ കുന്നേൽ മുക്ക് ഭാഗത്ത് കുഴിക്കുകയും തുടർന്ന് മാസങ്ങളോളം ഗതാഗതം തടസപ്പെടുകയും അപകടങ്ങൾ ഉണ്ടാകുന്നത് തുടർക്കഥയായി മാറുകയും ചെയ്തു.

ഇതിനെ തുടർന്ന് യുവജനങ്ങൾ പ്രക്ഷോഭം സംഘടിപ്പിച്ച് സമരം ചെയ്തു. സമരത്തെ തുടർന്ന് റോഡ് റീ ടാറിംഗ് ചെയ്ത് ഗതാഗതയോഗ്യമാക്കി. എന്നാൽ രണ്ട് മാസങ്ങൾക്ക് മുമ്പ് ഇതേ ഭാഗം മുന്നറിയിപ്പില്ലാതെ വീണ്ടും കുത്തിപ്പൊളിക്കുകയും പകരം ഇന്റർലോക്ക് കട്ടകൾ നിരത്തുകയും ചെയ്തു.

പദ്ധതിയിൽ അഴിമതിയും ക്രമക്കേടുമാരോപിച്ച് ജനങ്ങൾ നിർമാണ പ്രവർത്തനം തടയുകയും പ്രക്ഷോഭം നടത്തുകയും തുടർന്ന് സംഘർഷവും ദിവസങ്ങളോളം ഗതാഗത തടസ്സമുണ്ടാകുകയും ചെയ്തിരുന്നു. ഇന്റർലോക്ക് കട്ട നിരത്തിയ സ്‌ഥലത്താണ് കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ മഴ ചാറ്റലിൽ വാഹനങ്ങൾ ബ്രേക്ക് കിട്ടാതെ തെന്നി നീങ്ങി ഇരുപതിൽ പരം ചെറുതും വലുതുമായ അപകടങ്ങൾ ഉണ്ടായിരിക്കുന്നത്.

റോഡിലെ വളവിൽ അശാസ്ത്രീയമായി ഇന്റർലോക്ക് ചെയ്തതാണ് ഇതിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡ് നിർമ്മാണത്തിലെ ആദ്യഘട്ടത്തേയും ഒരു കാരണവുമില്ലാതെ റോഡ് നശിപ്പിച്ച് പകരം ഇന്റർലോക്ക് നിരത്തിയതിന് പിന്നിലെ കോടിക്കണക്കിന് രൂപയുടെ അഴിമതിയേയും കുറിച്ച് വിജിലൻസ് ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.


പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ചു
ക​രു​നാ​ഗ​പ്പ​ള്ളി: പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ചു. മ​രു​തൂ​ർ​കു​ള​ങ്ങ​ര ച​ന്ദ്ര​കാ​ന്ത​ത്തി​ൽ രാ​ജു​സ​തീ​ദേ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സ​ഹ ......
ട്രെ​യി​ൻ ത​ട്ടി വീ​ട്ട​മ്മ മ​രി​ച്ച ു
ക​രു​നാ​ഗ​പ്പ​ള്ളി : ട്രെ​യി​ൻ ത​ട്ടി വീ​ട്ട​മ്മ മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി പ​ട​നാ​യ​ർ​കു​ള​ങ്ങ​ര വ​ട​ക്ക് മ​ധു വി​ലാ​സ​ത്തി​ൽ രാ​ധാ ( 65 ) ആ​ണ് മ​ ......
സഞ്ചരിക്കുന്ന പനി ക്ലിനിക് പര്യടനം തുടങ്ങി
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്‌താഭിമുഖ്യത്തിൽ സജ്‌ജമാക്കിയ സഞ്ചരിക്കുന്ന പനി ക്ലിനിക്ക് പര്യടനം ആരംഭിച്ചു. ജില്ലാ ആശുപ ......
ഏനാത്ത് ബെയ്ലി പാലത്തിന് സമീപം മരം കടപുഴകി വീണു
കൊട്ടാരക്കര: ഏനാത്ത് ബെയ്ലി പാലത്തിന് സമീപം ആഞ്ഞിലി മരം കടപുഴകി വീണതിനെ തുടർന്ന് ഇതുവഴിയുള്ള വാഹനയാത്രയും കാൽനട യാത്രയും തടസപ്പെട്ടു.

കനത്ത ......
ലഹരി വിപത്തിനെതിരെ ബഹുജനവികാരംഉണരണം: എൻ.കെ. പ്രേമചന്ദ്രൻ എംപി
കൊല്ലം: മദ്യലോബി സാമ്പത്തിക നേട്ടങ്ങൾക്കായി പുതിയ തലമുറയുടെ കർമശേഷിയേയും സർഗ്ഗ കഴിവുകളെയും നശിപ്പിക്കുന്നതായി എൻ. കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.
വാഹന ലേലം
കൊല്ലം: പുനലൂർ ജോയിന്റ് ആർ ടി ഓഫീസിന്റെ പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ റോഡ് നികുതി അടയ്ക്കാത്തതിന് പിടിച്ചെടുത്ത് സൂക്ഷിച്ചുവരുന്ന വാഹനങ്ങൾ അവ പ ......
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് സ്ത്രീയ്ക്ക് പരിക്ക്
ചവറ: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയ്ക്ക് പരിക്ക്.ചവറ കോട്ടയ്ക്കകം ഷെമീർ മൻസിൽ നസീമ ബീവി ( 52 ) യ്ക്കാണ് പരിക്ക്. ദേശീയ പാത ......
യോഗം ഇന്ന്
അഞ്ചൽ: അഞ്ചൽ ടൗൺ വികസനം മാർക്കറ്റിലെ മാലിന്യനീക്കം എന്നിവയെ കുറിച്ച്കുറിച്ച് ചർച്ച ചെയ്യുന്നതിനായുള്ള യോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഗ്രാമപഞ്ചായത്താഫീ ......
പാലരുവി വിനോദസഞ്ചാരകേന്ദ്രത്തിലെ അവകാശനിഷേധം: ധർണ നടത്തി
കുളത്തൂപ്പുഴ: ആര്യങ്കാവ് പാലരുവി ജലപാത വിനോദസഞ്ചാര കേന്ദ്രത്തി അവകാശ നിഷേധത്തിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.

......
ഹിറ്റാച്ചി ആറ്റിൽ കുടുങ്ങി
കൊട്ടാരക്കര: ഏനാത്ത് പാലം നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഹിറ്റാച്ചി കല്ലടയാറ്റിൽ കുടുങ്ങി. ആറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണിത്.

ഇതോടെ പാല ......
രക്‌തസാക്ഷിത്വ തിരുനാളിന് തുടക്കമായി
മൈനാഗപ്പള്ളി: കുറ്റിയിൽ മുക്ക് സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ വിശുദ്ധ തോമാ ശ്ലീഹായുടെ രക്‌തസാക്ഷിത്വ തിരുനാളിന് തുടക്കമായി. ഇടവക വി ......
ചാത്തന്നൂർ മോഹൻ–കവിതയും കാലവും; പ്രഭാഷണം സംഘടിപ്പിച്ചു
കൊല്ലം: സങ്കീർത്തനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ മോഹൻ–കവിതയും കാലവും എന്ന വിഷയത്തിൽ ഡോ.മുഞ്ഞിനാട് പത്മകുമാർ പ്രഭാഷണം നടത്തി.

ചക്ലിയാർ സമുദായത്തിന് നേരെയുള്ളകൈയേറ്റം; ഉത്തരവാദി സർക്കാരെന്ന്
കൊല്ലം: പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം പട്ടികജാതി ചക്ലിയാർ സമുദായ കോളനി കൗണ്ടർ സമുദായക്കാർ കടന്നുകയറി കോളനി നിവാസികളെ നിഷ്ഠൂരമായി അക്രമിച്ചവരെ സംരക് ......
ജില്ലാ സൈനിക ബോർഡ് യോഗം 30ന്
കൊല്ലം:ജില്ലാ സൈനിക ബോർഡ് യോഗം 30ന് രാവിലെ 11.30ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ കൂടും.
വളമത്സ്യം പിടികൂടി: രണ്ട് വള്ളവും വലയും പിടിച്ചെടുത്തു
ചവറ: കടലിൽ നിന്നും അനധികൃതമായി വളമത്സ്യം കയറ്റിവന്ന വള്ളം പിടികൂടി. കരയിലേക്ക് മത്സ്യം കയറ്റിയ ശേഷം മത്സ്യ ബന്ധനം നടത്തിയ മറ്റൊരു വള്ളത്തെ തങ്കശേരിക്ക ......
വെട്ടിപരിക്കേൽപ്പിച്ചു
കരുനാഗപ്പള്ളി: ഓച്ചിറയിൽ അക്രമി സംഘം യുവാവിനെ കടയിൽ ക്കയറി വെട്ടിപരിക്കേൽപ്പിച്ചു.ഇതിൽ പ്രതിഷേധിച്ചു ഇന്നലെ രാവിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ......
ബീ​രി​ച്ചേ​രി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു പുതുജീവൻ
ഇ​ന്നോ​വ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ​ക്കു പ​രി​ക്ക്; ഒ​രാ​ൾ​ ഗു​രു​ത​രനിലയിൽ
കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി​യി​ല്ല; രോ​ഗി​ക​ൾ​ക്ക് ദു​രി​തം
ന​ഗ​രം വീ​ണ്ടും വെ​ള്ള​ക്കെ​ട്ടി​ൽ
മ​ഴ ക​ന​ത്ത​തോ​ടെ തീ​ര​ദേ​ശത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി
തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പ​നി​ബാ​ധി​ത​ർ പ്ര​വ​ഹി​ക്കു​ന്നു
കു​രി​ശു​മ​ല​യി​ൽ ഭ​ണ്ഡാ​ര​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച
ജനറൽ ആശുപത്രിയിലെ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു
ഒരു മഴയിൽ റോ​ഡ് തോ​ടാ​യി
പ്ര​തി​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന; താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ബ​ഹ​ളം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.