വൻമരം: കനാൽഭിത്തി ഇടിഞ്ഞു നശിക്കുന്നതായി പരാതി
മലമ്പുഴ: ശാസ്താകോളനിയിൽ മലമ്പുഴ കനാലിനരികിൽ നില്ക്കുന്ന വൻമരം കനാൽഭിത്തി ഇടിഞ്ഞു നശിക്കുന്നതിനു കാരണമാകുന്നെന്നു പരാതി. വേരുകൾമൂലം കനാൽഭിത്തി ഇടിഞ്ഞുപൊളിയാൻ തുടങ്ങി. മരംവീണാൽ അപകട സാധ്യത ഏറെയാണ്.

മലമ്പുഴ കനാലിന്റെ പലഭാഗങ്ങളിലും ഇത്തരത്തിൽ മരംവളർന്നു കനാൽ ഭിത്തിതകരുകയാണ്. ഇതുമൂലം കനാലിൽ വെള്ളംവിട്ടാൽ ജലനഷ്‌ടം സംഭവിക്കാനും സാധ്യതയേറെയാണെന്ന് കർഷകർ പറഞ്ഞു. ഈ സാഹചര്യത്തിൽ എത്രയുംവേഗം ഭിത്തി ഇടിഞ്ഞുവീഴാൻ കാരണമാകുന്ന ഇത്തരത്തിലുളള മരങ്ങൾ മുറിച്ചുനീക്കി ജലനഷ്‌ടം പരിഹരിക്കണമെന്നാണ് കർഷകരും നാട്ടുകാരും ആവശ്യപ്പെടുന്നത്.