വൈ​ദ്യു​തി ക​ന്പി പൊ​ട്ടി വീ​ണ് വൃ​ദ്ധ​ൻ മ​രി​ച്ചു
ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ വൈ​ദ്യു​തി ക​ന്പി പൊ​ട്ടി ദേ​ഹ​ത്തു​വീ​ണ് വാ​ഴ​ത്തോ​ട്ട​ത്തി​ൽ പ​ണി ചെ​യ്യു​ക​യാ​യി​രു​ന്ന വൃ​ദ്ധ​ൻ മ​രി​ച്ചു. മ​ണി​യാ​ര​ൻ​ച​ള്ള ദി​ണ്ടു​ക​ല്ല​ൻ വീ​ട്ടി​ൽ അ​രു​ള​പ്പ​ന്‍റെ മ​ക​ൻ ഇ​ന്നാ​ച്ചി മു​ത്തു (63) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് പ​രി​ശി​ക്ക​ൽ ഇ​ന്നാ​ച്ചി​മു​ത്തു​വി​ന്‍റെ തോ​ട്ട​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. തെ​ങ്ങി​ന്‍റെ ഉ​ണ​ങ്ങി​യ പ​ട്ട വൈ​ദ്യു​തി ലൈ​നി​ൽ വീ​ണാ​ണ് ക​ന്പി പൊ​ട്ടി​യ​ത്.

സം​ഭ​വ​സ​മ​യ​ത്ത് സ്ഥ​ല​ത്തു പ​ണി​യെ​ടു​ക്കു​ക​യാ​യി​രു​ന്ന മ​റ്റു തൊ​ഴി​ലാ​ളി​ക​ളും തോ​ട്ട​മു​ട​മ​യും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. സം​സ്ക്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് പ​രി​ശി​ങ്ക​ൽ സെ​ന്‍റ് ജോ​ണ്‍ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും. ഭാ​ര്യ: ശാ​ന്തി​പു​ഷ്പ. മ​ക​ൻ: ജോ​ണ്‍ സ്വാ​മി മു​ത്തു.