മലപ്പുറത്ത് യുഡിഎഫ് പ്രചാരണം തുടങ്ങി
മ​ല​പ്പു​റം: ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങി​യ മ​ല​പ്പു​റ​ത്ത് പ്ര​ചാ​ര​ണാ​ര​വം തു​ട​ങ്ങി. മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും നി​ല​നി​ൽ​പ്പി​നു യു​ഡി​എ​ഫി​ന്‍റെ വി​ജ​യം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
രാ​ജ്യ​ത്തെ കാ​ർ​ന്നു​തി​ന്നു​ന്ന ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്ക​ലാ​ണ് ഫാ​സി​സ​ത്തി​ന്‍റെ നീ​ക്കം. ഇ​തി​നെ​തി​രെ ക​രു​ത​ലോ​ടെ നി​ല​കൊ​ള്ളേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. കേ​ന്ദ്ര​ത്തി​ൽ ഫാ​സി​സ​ത്തി​ന്‍റെ​യും കേ​ര​ള​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ​യും ഭ​ര​ണം സൃ​ഷ്ടി​ക്കു​ന്ന പ്ര​തി​സ​ന്ധി​യി​ൽ നി​ന്നു മാ​റ്റം വേ​ണം.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.