താ​മ​ര​ശേ​രി ​പ​ഞ്ചാ​യ​ത്ത് യു​ഡി ക്ല​ർ​ക്കി​നു സസ്പെൻഷൻ
താ​മ​ര​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് യു​ഡി ക്ല​ർ​ക്ക് മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​നെ പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ പി. ​ബാ​ല​കി​ര​ണ്‍ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ‌​ഡ് ചെ​യ്തു. ബി​ല്ലിം​ഗ് സെ​ക്ഷ​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ക്ല​ർ​ക്കാ​യ ഇ​യാ​ൾ ഗു​രു​ത​ര​മാ​യ അ​ഴി​മ​തി​കാ​ട്ടി​യെ​ന്നു​കാ​ണി​ച്ച് സെ​ക്ര​ട്ടറി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നടപടി.
വ​യ​ൽ നി​ക​ത്തി വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​ന് കെ​ട്ടി​ടം നി​ർ​മ്മി​ക്കാ​നും നെ​ൽ വ​യ​ൽ ത​ണ്ണീ​ർ​ത്ത​ടം നി​യ​മം അ​ട്ടി​മ​റി​ക്കാ​ൻ കൂ​ട്ട് നി​ന്ന​തി​നു​മാ​ണ് ന​ട​പ​ടി.