ക​​ള​​ക്ട​​റു​​ടെ ഓ​​ഫീ​​സ് ഉ​​പ​​രോ​​ധി​​ച്ചു; 11 ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ അ​​റ​​സ്റ്റി​​ൽ
കോ​​ട്ട​​യം: ജീ​​വി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശം ന​​ൽ​​കു​​ക, സി​​പി​​എം-​​പോ​​ലീ​​സ് കൂ​​ട്ടു​​കെ​​ട്ട് അ​​വ​​സാ​​നി​​പ്പി​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ച് ബി​​ജെ​​പി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ​​ൻ. ഹ​​രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പാ​​ർ​​ട്ടി പ്ര​​വ​​ർ​​ത്ത​​ക​​ർ ക​​ള​​ക്ട​​റു​​ടെ ഓ​​ഫീ​​സ് ഉ​​പ​​രോ​​ധി​​ച്ചു. ജി​​ല്ലാ സെ​​ക്ര​​ട്ട​​റി കെ.​​പി. സു​​രേ​​ഷ്, എം.​​വി. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ, പി.​​ആ​​ർ. സ​​ജീ​​വ​​ൻ, എ​​സ്. ഹ​​രി, ആ​​ർ. രാ​​ജേ​​ഷ്, എം.​​എ​​സ്. മ​​നു തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
ക​​ള​​ക്ട​​റു​​ടെ ഓ​​ഫീ​​സ് ഉ​​പ​​രോ​​ധി​​ച്ച 11 ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്ത് കേ​​സെ​​ടു​​ത്തു. ഇ​​വ​​രെ പി​​ന്നീ​​ട് ജാ​​മ്യ​​ത്തി​​ൽ വി​​ട്ട​​യ​​ച്ചു. അ​​ന്യാ​​യ​​മാ​​യി സം​​ഘം ചേ​​ർ​​ന്നു​​വെ​​ന്ന വ​​കു​​പ്പി​​ലാ​​ണ് കേ​​സ്.