യുപി തെ​ര​ഞ്ഞ​ടു​പ്പു ഫ​ലം ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന​ത്: മ​ന്ത്രി എം.​എം.​ മ​ണി
കൊ​ട​ക​ര: ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ് യുപിയി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​മെ​ന്ന് മ​ന്ത്രി കെ.​കെ.​മ​ണി പ​ര​ഞ്ഞു. ഇഎം​എ​സ് - എകെജി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി പിഎം കൊ​ട​ക​ര ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം കൊ​ട​ക​ര ഫ്ളൈ ​ഓ​വ​ർ ജം​ഗ്ഷ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തെ​ര​ഞ്ഞ​ടു​പ്പു ഫ​ലം അ​വ​ലോ​ക​നം ചെ​യ്യു​ന്പോ​ൾ രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യെ​ക്കുറി​ച്ച് ആ​ശ​ങ്ക​യാ​ണ് ഉ​യ​രു​ന്ന​ത്. ആ​ർഎ​സ്​എ​സ് ഭീ​ക​ര​ത​ക്കും ഫാ​സി​സ​ത്തി​നു​മെ​തി​രെ പോ​രാ​ടു​ന്ന ഏക പാ​ർ​ട്ടി സിപിഎം മാ​ത്ര​മാ​ണെ​ന്ന് മ​ണി പ​റ​ഞ്ഞു. മ​ല​പ്പുറം ഉ​പ​തെ​ര​ഞ്ഞ​ടു​പ്പു ക​ഴി​ഞ്ഞാ​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ മൂ​ല​ക്കി​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​രി​യ സെ​ക്ര​ട്ട​റി ടി.​എ.​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ, പി.​ആ​ർ.​പ്ര​സാ​ദ​ൻ, പി.​കെ.​ശി​വ​രാ​മ​ൻ, പി.​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, കെ.​സി.​ജെ​യിം​സ്,അ​ന്പി​ളിസോ​ മ​ൻ, കെ.​ജെ.​ഡി​ക്സ​ൻ, സി.​എം.​ബ​ബീ​ഷ് എ​ന്നി​വ​ർ സം​സാ​രിച്ചു.