ആ​ദി​വാ​സി​ക​ളു​ടെ പ്ര​ശ്നപ​രി​ഹാ​ര​ത്തി​ന് മ​ല​ക്ക​പ്പാ​റ​യി​ൽ അ​ദാ​ല​ത്ത്
അ​തി​ര​പ്പി​ള്ളി: മ​ല​ക്ക​പ്പാ​റ മേ​ഖ​ല​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ദാ​ല​ത്ത് ന​ട​ത്തി.​
വെ​റ്റി​ല​പ്പാ​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന ആ​ശുപത്രി​യാ​ക്കാ​നും അ​ടി​ച്ചി​ൽ​ത്തൊ​ട്ടി, അ​ര​യ​കാ​പ്പ് ആ​ദി​വാ​സി കോ​ള​നി​ക​ളി​ലേ​ക്കു​ള്ള വ​ഴി നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​നും തീ​രു​മാ​ന​മാ​യി.
200 ആ​ദി​വാ​സി​ക​ൾ​ക്ക് ഉ​ട​ൻ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും. ജി​ല്ലാ ലീ​ഗ​ൽ സ​ർവീ​സ് അ​തോ​റി​റ്റി, കു​ടും​ബ​ശ്രീ, ചാ​ല​ക്കു​ടി ബ്ലോ​ക്ക്, അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് എ​ന്നി​വ ചേ​ർ​ന്നാ​ണ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്.
തൃ​ശൂ​ർ ജി​ല്ലാ ജ​ഡ്ജി ആ​നി ജോ​ണ്‍ അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ർ​ഗീസ് അ​ധ്യക്ഷ​യാ​യി. 20 പേ​ർ​ക്ക് അ​ദാ​ല​ത്തി​ൽ വ​ച്ചുത​ന്നെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. ​ജി​ല്ലാ ക​ള​ക്ട​ർ ഡോ. എ.​ കൗ​ശി​ഗ​ൻ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ൻ.​ വി​ജ​യ​കു​മാ​ർ, അ​ഡീ.​സെ​ഷ​ൻ ജ​ഡ്ജി ജി.​ ഗോ​പ​കു​മാ​ർ, ലീ​ഗ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി സ​ബ്ബ് ജ​ഡ്ജി സി.​ മു​ജീ​ബ് റ​ഹ്മാ​ൻ, ബ്ലോ​ക്ക് പഞ്ചായത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജു വാ​ഴ​ക്കാ​ല, ജി​ല്ലാ പ​ട്ടി​ക വ​ർ​ഗ ക്ഷേ​മ ഓ​ഫീ​സ​ർ ഇ.​ആ​ർ.​ സ​ന്തോ​ഷ്, എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ, ഷോ​ള​യാ​ർ റെ​യി​ഞ്ച് ഓ​ഫീ​സ​ർ വി.​ബി. ​അ​ഖി​ൽ,അ​തി​ര​പ്പി​ള്ളി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ ക​റു​പ്പ​സാ​മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.