ഔഷധകൃഷി നടത്താൻ വേലികെട്ടി തിരിച്ച സ്ഥലത്ത് സാമൂഹ്യവിരുദ്ധരുടെ കൈയേറ്റം
ആ​ല​ങ്ങാ​ട്: ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് ത​ടി​ക്ക​ക​ട​വ് പാ​ല​ത്തി​നു സ​മീ​പം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം. പ​ഞ്ചാ​യ​ത്ത് ഔ​ഷ​ധ​സ​സ്യ കൃ​ഷി ന​ട​ത്താ​ൻ വേ​ലി​കെ​ട്ടി തി​രി​ച്ച സ്ഥ​ല​മാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൈ​യേ​റി ന​ശി​പ്പി​ച്ച​ത്.
പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ ഔ​ഷ​ധ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഏ​ക​ദേ​ശം 50 സെ​ന്‍റ് വ​രു​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ലം കൃ​ഷി​ക്ക് വേ​ണ്ടി വേ​ലി​കെ​ട്ടി ഒ​രു​ക്കി​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റേ​യും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് കൃ​ഷി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വേ​ലി പൊ​ളി​ച്ചു മാ​റ്റു​ക​യും, കൃ​ഷി​ക്കാ​യി ഒ​രു​ക്കി​യ സ്ഥ​ലം വൃ​ത്തി​കേ​ടാ​ക്കു​ക​യും ചെ​യ്തു. ആ​ല​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.