ബിവറേജ് ഔട്ട്‌ലറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ മാർച്ചും ധർണയും
Monday, March 20, 2017 1:15 PM IST
പ​റ​വൂ​ർ: പെ​രു​ന്പ​ട​ന്ന​യി​ൽ ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ പ്ര​ദേ​ശ​ത്ത് ബി​വ​റേ​ജ് ഒൗ​ട്ട്‌ലെ​റ്റ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ പെ​രു​ന്പ​ട​ന്ന​യി​ൽ രൂ​പീ​ക​രി​ച്ച ജ​ന​ജാ​ഗ്ര​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തിൽ ന​ട​ത്തി​യ പ​റ​വൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും കോ​ട്ട​പ്പു​റം രൂ​പ​ത മ​ദ്യ​വി​രു​ദ്ധ സ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​ഗി​ൽ​ബ​ർ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭ 29-ാം വാ​ർ​ഡ് മെ​ന്പ​ർ ഷൈ​ത റോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​എ​സ്.​ അ​നി​ൽ​കു​മാ​ർ, അ​നു വ​ട്ട​ത്ത​റ, ഡോ​ണ്‍​ബോ​സ്കോ വി​കാ​രി ഫാ. ​ജാ​ക്സ​ണ്‍ വ​ലി​യ​പ​റ​ന്പി​ൽ, വി.​എ​ൻ.​ ജോ​ഷി, എ​ൻ.​എ​സ്. ​സു​നി​ൽ​കു​മാ​ർ, 28-ാം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ രാ​മ​ച​ന്ദ്ര​ൻ, ഏ​ഴി​ക്ക​ര ഒന്നാം വാ​ർ​ഡ് മെ​ന്പ​ർ ഉ​ഷാ രാ​ധാ​കൃ​ഷ്ണ​ൻ, പി.​ടി.​ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.