മ​ത്സ്യ​വി​ൽ​പ്പ​ന​ക്കാ​ര​നെ വീ​ട്ടി​ൽ ക​യ​റി തെ​രു​വ് നാ​യ ക​ടി​ച്ചു​കീ​റി
Monday, March 20, 2017 1:31 PM IST
മ​ധൂ​ർ: മ​ത്സ്യ​വി​ൽ​പ്പ​ന​ക്കാ​ര​നെ വീ​ട്ടി​ൽ ക​യ​റി തെ​രു​വ് നാ​യ ക​ടി​ച്ചു​കീ​റി. പ​ട്ള.​അ​ർ​ജു​ന കു​ഴി​യി​ലെ ഇ​ബ്രാ​ഹി​മി (49) നെ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്.
ദേ​ഹ​മാ​സ​ക​ലം ക​ടി​യേ​റ്റ ഇ​യാ​ളെ കാ​സ​ർ​ഗോഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഇ​ന്ന​ലെ വൈ​കുന്നേരം അ​ഞ്ചോ​ടെ വീ​ട്ടി​ൽ ക​യ​റി​യാ​ണ് നാ​യ ക​ടി​ച്ച​ത്.​
ഇ​ബ്രാ​ഹി​ന്‍റെ നി​ല​വി​ളി കേ​ട്ട് പ​രി​സ​ര​വാ​സി​ക​ൾ എ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.