തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
തത്തമംഗലം അങ്ങാടിവേല: കുതിരയോട്ടത്തിനു ഒരുക്കമായി
ചിറ്റൂർ: ഇരുപത്തിനാലുമന തെലുങ്കു സമുദായ കുടുംബങ്ങൾ രണ്ടുവർഷത്തിലൊരിക്കൽ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പൻ ക്ഷേത്രത്തിൽ അങ്ങാടിവേല ഉത്സവത്തിന്റെ ഭാഗമായി ആചരിക്കുന്ന കുതിരയോട്ട മത്സരത്തിനുള്ള ഒരുക്കം പൂർത്തിയായി.

22ന് രാവിലെ പത്തുമുതൽ 12 വരെ കെഎസ്ഇബി ഓഫീസിനുമുന്നിൽനിന്നും ക്ഷേത്രാങ്കണംവരെ കുതിരകളുടെ ട്രയൽ റൺ നടക്കും. രണ്ടുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് അമ്പതോളം കുതിരകൾ മത്സരയോട്ടം നടത്തുന്നത്. ഒന്നാംസ്‌ഥാനം നേടുന്ന കുതിരയ്ക്ക് കാഷ് അവാർഡും ട്രോഫിയും നല്കും. കുതിരയോട്ടമത്സരം നടക്കുന്നതിനാൽ 22ന് രാവിലെ ഒമ്പതുമുതൽ വൈകുന്നേരം അഞ്ചുവരെ തത്തമംഗലം–പള്ളിമൊക്കു മുതൽ മേട്ടുപ്പാളയംവരെ പ്രധാനറോഡിൽ ഗതാഗതം നിർത്തിവയ്ക്കും. വാഹനങ്ങൾ മന്ദത്തുകാവ്, നീളിക്കാട് വഴി തിരിച്ചുവിടും.

ഉത്സവത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത് കുതിരയോട്ടമത്സരം നടത്തുന്നത് തത്തമംഗലത്തു മാത്രമാണ്. മത്സരം കാണാൻ വിവിധ സ്‌ഥലങ്ങളിൽനിന്നും നൂറുകണക്കിനാളുകൾ എത്തിച്ചേരും. കുതിരയോട്ടത്തിനിടെയുണ്ടാകുന്ന ജനത്തിരക്കു നിയന്ത്രിക്കുന്നത് 25–ഓളം കരിവേഷധാരികളാണ്.കുതിരയോട്ടത്തിനിടെ റൺവേയിലേക്കു അതിക്രമിച്ചു കയറുന്നവരുടെ വസ്ത്രത്തിൽ കരിപൂശി തിരിച്ചുവിടുക എന്നതാണ് ഇവരുടെ ചുമതല.ഇക്കഴിഞ്ഞദിവസം രായപ്പൻതെരുവിലെ വേട്ടക്കറുപ്പൻ ക്ഷേത്രത്തിൽ കൊടിയേറ്റം നടന്നു. തുടർന്നു ഭക്‌തികഥാപ്രസംഗം, നൃത്തം, ഭക്‌തിഗാനസുധ, ഭക്‌തിഗാനമേള എന്നിവയും നടന്നു.ഇന്നുവൈകുന്നേരം ഏഴിന് ഗാനമേള, 22ന് വൈകുന്നേരം ഏഴിന് മലയന്മാരുടെ വരവ്, സ്വാമി എഴുന്നള്ളിപ്പ്.

23ന് രാത്രി എട്ടിന് സിനിമാറ്റിക് ഡാൻസ്, 24 നൃത്തനൃത്യങ്ങൾ, 25ന് രാത്രി ഏഴിന് ഫ്യൂഷൻ, 26 വൈകുന്നേരം ഏഴിന് ഭരതനാട്യം, 27ന് വൈകുന്നേരം ഏഴിന് സിനിമാറ്റിക് ഡാൻസ്, 28ന് മെഗാ സ്റ്റേജ് ഷോ, 29ന് രാവിലെ 6.30ന് നിരുമഞ്ജനം, അഭിഷേകപൂജ, എട്ടിന് പാഞ്ചാരിമേളം, വൈകുന്നേരം നാലിന് അമ്പതിലധികം ഗജവീരന്മാരുടെ അകമ്പടിയിൽ മേട്ടുപ്പാളയത്തുനിന്നും ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നളളിപ്പ്, തുടർന്ന് വെടിക്കെട്ട്. 30ന് രാവിലെ പാണ്ടിമേളം, പഞ്ചവാദ്യ അകമ്പടിയിൽ ആന എഴുന്നളളിപ്പോടെ പതിനഞ്ചുദിവസം നീളുന്ന അങ്ങാടിവേല ഉത്സവത്തിനു സമാപനമാകും.
ബാ​ത്ത്റൂ​മി​ൽ ത​ല​യി​ടി​ച്ചു വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
മ​ണ്ണാ​ർ​ക്കാ​ട്: ബാ​ത്ത്റൂ​മി​ൽ ത​ല​യി​ടി​ച്ചു വീ​ണ് വി​ദ്യാ​ർ​ഥി മ​ര​ണ​മ​ട​ഞ്ഞു. മു​തൂ​കു​റു​ശി ചൂ​ര​ക്കു​ത്ത​ൻ യൂ​സ​ഫ് ദാ​രി​മി​യു​ടെ മ​ക​നും ത​ച്ച ......
മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
വ​ണ്ടി​ത്താ​വ​ളം: പ​ട്ട​ഞ്ചേ​രി​യി​ൽ മ​ധ്യ​വ​യ​സ്ക​നെ പു​ളി​മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ സ​മീ​പ​വാ​സി​ക​ൾ ക​ണ്ടെ​ത്തി. ചു​ള്ളി​പ്പെ​രു​ക്ക​മ ......
ബ​സ് ബൈ​ക്കി​ലി​ടി​ച്ച് വീ​ട്ട​മ്മ​യാ​യ യു​വ​തി മ​രിച്ചു
ആ​ല​ത്തൂ​ർ:​ ബ​സ് ബൈ​ക്കി​ലി​ടി​ച്ച് വീ​ട്ട​മ്മ യാ​യ യുു​വ​തി മ​ര​ണ​മ​ട​ഞ്ഞു. കൊ​ടു​വാ​യൂ ർ ​പി​ട്ടു​പ്പീ​ടി​ക ചെ​ത്തി​യോ​ട് ഗോ​പി​യു​ടെ ഭാ​ര്യ സ​ജ ......
Nilambur
LATEST NEWS
ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ​ക്ക് സ​മ​നി​ല
എങ്ങുംപോകുന്നില്ല ഇവിടെത്തന്നെ; അവധിയെടുക്കുന്നില്ലെന്ന് തോമസ് ചാണ്ടി
സെ​ക്സി ദുർഗയ്ക്ക് മുംബൈ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ പുരസ്കാരം
എ​യിം​സി​ൽ ആം​ബു​ല​ൻ​സ് നി​ഷേ​ധി​ച്ചു; മ​ക​ളു​ടെ മൃ​ത​ദേ​ഹ​വും തോ​ളി​ലേ​റ്റി പി​താ​വ് ന​ട​ന്നു
ഹോ​ണ്ടു​റാ​സി​നെ ത​ക​ർ​ത്ത് ബ്ര​സീ​ൽ ക്വാ​ർ​ട്ട​റി​ൽ
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ കാ​യം​കു​ളം മെ​ഗാ​ടൂ​റി​സം പ​ദ്ധ​തി
പെ​രു​ന്തേ​ന​രു​വി ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി 23ന് ​മു​ഖ്യ​മ​ന്ത്രി രാ​ഷ്ട്ര​ത്തി​ന് സ​മ​ർ​പ്പി​ക്കും
കാ​ക്ക​നാ​ട​ൻ​ കൃ​തി​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത് പ്ര​തി​രോ​ധ​ത്തി​ന്‍റെ പ​രീ​ക്ഷ​ണ​ശാ​ല​ക​ൾ: പ്ര​ഫ. സു​ജ​സൂ​സ​ൻ ജോ​ർ​ജ്
കായിക കിരീടം ക​ണ്ണൂ​ർ നോ​ർ​ത്തിന്
മ​ല​യോ​ര മേ​ഖ​ല​യി​ൽ കോ​ഴിയങ്ക​വും ചീ​ട്ടു​ക​ളി​യും വ്യാ​പ​ക​ം; മൂന്നുപേർ അറസ്റ്റിൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.