തെ​​രു​​വു നാ​​യ​​ക​​ൾ പോ​​ത്തി​​ൻ കു​​ട്ടി​​യെ ക​​ടി​​ച്ചു കൊ​​ന്നു
ക​​റു​​ക​​ച്ചാ​​ൽ: ക​​ങ്ങ​​ഴ ചാ​​രം​​പ​​റ​​ന്പി​​ൽ തെ​​രു​​വ് നാ​​യ ശ​​ല്യം വീ​​ണ്ടും രൂ​​ക്ഷ​​മാ​​യി. ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി​​യി​​ൽ കൂ​​ട്ട​​ത്തോ​​ടെ എ​​ത്തി​​യ തെ​​രു​​വ് നാ​​യ​​ക​​ൾ പോ​​ത്തി​​ൻ​​കു​​ട്ടി​​യെ ക​​ടി​​ച്ചു​​കീ​​റി കൊ​​ന്നു.
മ​​ഴ​​വ​​ഞ്ചേ​​രി​​യി​​ൽ ഇ​​ബ്രാ​​ഹി​​മി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള 60 കി​​ലോ​​ഗ്രാ​​മി​​ല​​ധി​​കം തൂ​​ക്കം വ​​രു​​ന്ന പോ​​ത്തി​​നെ​​യാ​​ണ് തെ​​രു​​വു നാ​​യ​​ക​​ൾ ക​​ടി​​ച്ചു കീ​​റി കൊ​​ന്ന​​ത്. പു​​ര​​യി​​ട​​ത്തി​​ൽ 15 പോ​​ത്തു​​ക​​ളാ​​ണ് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.
മ​​റ്റ് ചി​​ല പോ​​ത്തു​​ക​​ൾ​​ക്ക് പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ ഏ​​താ​​നും മാ​​സ​​ങ്ങ​​ളാ​​യി പ്ര​​ദേ​​ശ​​ത്ത് തെ​​രു​​വ് നാ​​യ​​ക​​ളു​​ടെ ശ​​ല്യം വ​​ർ​​ധി​​ച്ചു വ​​രി​​ക​​യാ​​ണ്.
പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ വ​​ള​​ർ​​ത്തു മൃ​​ഗ​​ങ്ങ​​ളെ തെ​​രു​​വു​​നാ​​യ​​ക​​ൾ അ​​ക്ര​​മി​​ക്കു​​ന്ന സം​​ഭ​​വം പ​​തി​​വാ​​യി​​രി​​ക്കു​​ക​​യാ​​ണ്. നി​​ര​​വ​​ധി ആ​​ളു​​ക​​ളു​​ടെ കോ​​ഴി​​ക​​ളെ​​യും, ആ​​ട്ടി​​ൻ​​കു​​ട്ടി​​ക​​ളെ​​യും അ​​ട​​ക്കം തെ​​രു​​വ് നാ​​യ​​ക​​ൾ ക​​ടി​​ച്ചു കീ​​റി​​യി​​ട്ടു​​ണ്ട്്. പ്ര​​ദേ​​ശ​​ത്തെ പാ​​ത​​യോ​​ര​​ങ്ങ​​ളി​​ൽ നാ​​യ​​ക്കൂ​​ട്ട​​ങ്ങ​​ൾ ത​​ന്പ​​ടി​​ക്കു​​ന്ന​​തി​​നാ​​ൽ യാ​​ത്ര​​ക്കാ​​രും വി​​ദ്യാ​​ർ​​ഥി​​ക​​ളു​​മ​​ട​​ക്കം ഭീ​​തി​​യോ​​ടെ​​യാ​​ണ് സ​​ഞ്ച​​രി​​ക്കു​​ന്ന​​ത്. സം​​ഭ​​വം രൂ​​ക്ഷ​​മാ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്തി​​ന്‍റ ഭാ​​ഗ​​ത്തു നി​​ന്നും അ​​ട​​യ​​ന്തര​​മാ​​യി ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും അ​​ല്ലാ​​ത്ത പ​​ക്ഷം ശ​​ക്ത​​മാ​​യി പ്ര​​തി​​ഷേ​​ധി​​ക്കു​​മെ​​ന്നും നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു.