മു​ട്ടി​ലി​ൽ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തി
ക​ൽ​പ്പ​റ്റ:​മു​ട്ടി​ൽ സെ​ക്‌‌ഷൻ ഓ​ഫീ​സി​നു കീ​ഴി​ൽ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ ല​ക്ഷ്യം കൈ​വ​രി​ച്ചു. 553 വീ​ടു​ക​ൾ​ക്ക് പു​തു​താ​യി ക​ണ​ക്ഷ​ൻ ന​ൽ​കി. സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ഡ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നിയ​ർ സ​ണ്ണി ജോ​ണ്‍ ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ നി​സാ​മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് എ​ൻ​ജി​നിയ​ർ ര​മേ​ശ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച എ​ൻ​ജി​നീ​യ​ർ​മാ​രെ ആ​ദ​രി​ച്ചു. അ​ബ്ദു​ൽ ഷു​ക്കൂ​ർ, ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.