മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്
Thursday, April 20, 2017 12:04 PM IST
ക​ൽ​പ്പ​റ്റ: കെഎസ്‌‌യു പ്ര​വ​ർ​ത്ത​ക​ർ ബു​ധ​നാ​ഴ്ച ന​ട​ത്തി​യ ഡി​ഡി​ഇ ഓ​ഫീ​സ് ഉ​പ​രോ​ധം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്. ഡി​ഡി​ഇ ഓ​ഫീ​സി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റി​ന്‍റെ പ​രാ​തി​യി​ലാ​ണ് കെഎ​സ്‌‌യു പ്ര​വ​ർ​ത്ത​ക​ർ​ക്കു പു​റ​മേ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
കെഎ​സ്‌‌യു​ക്കാ​ർ​ക്കൊ​പ്പം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യെ​ന്നാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റി​ന്‍റേതാ​യി ക​ൽ​പ്പ​റ്റ പോ​ലീ​സി​ൽ ല​ഭി​ച്ച പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും സ​മ​ര​ക്കാ​ർ​ക്കൊ​പ്പം അ​വ​രും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്നും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് ഇ​ന്ന​ലെ മൊ​ഴി ന​ൽ​കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കേ​സി​ൽ​നി​ന്നു ഒ​ഴി​വാ​ക്കു​മെ​ന്ന് പോ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
ഉ​പ​രോ​ധം ന​ട​ക്കു​ന്പോ​ൾ പോ​ലീ​സ് സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു. സ​മ​ര​ത്തി​നു​ശേ​ഷം പ​രാ​തി​യു​ണ്ടോ​യെ​ന്ന് പോ​ലീ​സു​കാ​ർ ചോ​ദി​ച്ച​പ്പോ​ൾ ഇ​ല്ലെ​ന്നാ​യി​രു​ന്നു ജീ​വ​ന​ക്കാ​രു​ടെ മ​റു​പ​ടി. ഇ​തേ​ത്തു​ട​ർ​ന്ന് പോ​ലീ​സ് മ​ട​ങ്ങി. ഓ​ഫീ​സി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചും കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മേ​ല​ധി​കാ​രി​ക​ൾ​ക്ക് റി​പ്പോ​ർ​ട്ടും ന​ൽ​കി​യ​ത്. ഇ​തി​നു ശേ​ഷ​മാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റാ​യ വ​നി​ത പ​രാ​തി ന​ൽ​കി​യ​ത്. ജി​ല്ല​യി​ലെ ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​നു സി​ബി​എ​സ്ഇ അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ഒ​ത്തു​ക​ളി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു കെഎ​സ്‌യു സ​മ​രം.
അ​തി​നി​ടെ, തൊ​ഴി​ലി​ന്‍റെ ഭാ​ഗ​മാ​യി ഡി​ഡി​ഇ ഓ​ഫീ​സി​ലെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യാ​ജ പ​രാ​തി ന​ൽ​കി​യ​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് കേ​ര​ള വ​ർ​ക്കിം​ഗ് ജേ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ ജി​ല്ലാ ഘ​ട​കം പ്ര​സി​ഡ​ന്‍റ് ബി​നു ജോ​ർ​ജ്, സെ​ക്ര​ട്ട​റി എ.​എ​സ്. ഗി​രീ​ഷ് എ​ന്നി​വ​ർ പ​റ​ഞ്ഞു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.