ചെ​ന്പ്ര വ​ന​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച അ​ഞ്ചു പേ​രെ അ​റ​സ്റ്റ് ചെ​യ്തു
aക​ൽ​പ്പ​റ്റ: സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നി​ൽ മേ​പ്പാ​ടി റേ​ഞ്ചി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ചെ​ന്പ്ര വ​ന​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച​തി​ന് അ​ഞ്ചു പേ​രെ അ​റ​സ്റ്റു ചെ​യ്തു.
മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു​ദേ​വ്, പി.​കെ. ബാ​സിം, മു​ഹ​മ്മ​ദ് അ​നീ​സ്, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ആ​ദ​ർ​ശ് ബി. ​ബി​നു, തൃ​ശൂ​ർ സ്വ​ദേ​ശി എം. ​വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ട്ടു​തീ ഭീ​ഷ​ണി​മൂ​ലം ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ അ​ട​ച്ചി​ട്ട ചെ​ന്പ്ര വ​ന​ത്തി​ന​ക​ത്താ​ണ് അ​നു​മ​തി​യി​ല്ലാ​തെ പ്ര​വേ​ശി​ച്ച​തി​ന് പ്ര​തി​ക​ളു​ടെ പേ​രി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ഇ​ക്കോ ടൂ​റി​സം പോ​യ​ന്‍റി​ൽ പ്ര​വേ​ശി​ച്ച് തീ​യി​ട്ട കു​റ്റ​ത്തി​ന് മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​യ എ​ട്ടു​പേ​രു​ടെ പേ​രി​ൽ കേ​സ്സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​താ​ണ്. തീ​യി​ട്ട​തു​മൂ​ലം 100 ഹെ​ക്ട​ർ വ​ന​ഭൂ​മി​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. അ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചി​ടാ​ൻ വ​നം വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം​മൂ​ലം ചൂ​ടി​ന്‍റെ കാ​ഠി​ന്യം വ​ർ​ധി​ച്ചു വ​രു​ന്ന ഈ ​സ​മ​യ​ത്ത് വ​ന​ത്തി​ന​ക​ത്ത് പ്ര​വേ​ശി​ക്ക​രു​തെ​ന്ന് മേ​പ്പാ​ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
മേ​പ്പാ​ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റാ​യ ബി. ​ഹ​രി​ശ്ച​ന്ദ്ര​ൻ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റാ​യ കെ. ​ജി​ജി​ൽ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ വി​പി​ൻ​ദാ​സ് കൊ​ച്ചീ​ക്കാ​ര​ൻ, ബി. ​സം​ഗീ​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ ക​ൽ​പ്പ​റ്റ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​ന്പാ​കെ ഹാ​ജ​രാ​ക്കി ജാ​മ്യ​ത്തി​ൽ വി​ട്ടു.