ക​രു​വാ​ര​ക്കുണ്ട് ലീ​ഗി​ൽ ത​ർ​ക്കം രൂ​ക്ഷം: പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​ജിക്കത്ത് ന​ൽ​കി
ക​രു​വാ​ര​ക്കുണ്ട്: ത​ർ​ക്ക​വും വി​ഭാ​ഗീ​യ​ത​യും രൂ​ക്ഷ​മാ​യ​തി​നാ​ൽ ലീ​ഗ് ഒ​റ്റ​യ്ക്ക് ഭ​രി​ക്കു​ന്ന ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ഷൗ​ക്ക​ത്ത​ലി ത​ൽ​സ്ഥാ​നം രാ​ജി​വച്ചു കൊ​ണ്ടു​ള്ള ക​ത്ത് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റി. ലീ​ഗ് നേ​താ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​മു​ഹ​മ്മ​ദ് ത​ന്നെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ഷൗ​ക്ക​ത്ത​ലി ആ​രോ​പി​ക്കു​ന്നു. അ​തേ സ​മ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പാ​ർ​ട്ടി​യോ​ട് ആ​ലോ​ചി​ക്കാ​തെ ത​ന്നി​ഷ്ട​പ്ര​കാ​ര​മാ​ണ് ഭ​ര​ണം ന​ട​ത്തു​ന്ന തെ​ന്നും ഒ​രു വി​ഭാ​ഗം കു​റ്റ​പ്പെ​ടു​ത്തു​ന്നു. എ​ന്നാ​ൽ ചി​ല ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ​യും പാ​ർ​ട്ടി​നേ​തൃ​ത്വ​ത്തി​ലെ ചി​ല​രു​ടെ​യും ഇം​ഗി​ത​ത്തി​ന് വ​ഴ​ങ്ങാ​ത്ത​താ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​മു​ഹ​മ്മ​ദി​നെ​തി​രെ ചി​ല​ർ വ്യ​ക്തി​ഹ​ത്യ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നി​ലെ​ന്ന് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു.