നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
നി​ല​ന്പൂ​ർ: കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യുടെ മു​ൻ​പി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​യ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
തു​ട​ർ​ന്ന് മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ്, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, എ ​.ഗോ​പി​നാ​ഥ്, ഷാ​ജ​ഹാ​ൻ പാ​യ​ന്പാ​ടം തു​ട​ങ്ങി​യ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ച​ർ​ച്ച ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഫി​ഷ​ർ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.
എ​ടി​ഒ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി കെഎസ്ആ​ർ​ടി​സി സ​മ​യം തെ​റ്റി​ച്ച് ഓ​ടു​ന്നു​ണ്ടെ​ങ്കി​ൽ ഇ​ത് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യ​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​ന​നി​പ്പി​ച്ച​ത്.
ത​ന്‍റെ ബ​സ് സ​ർ​വീ​സ് ത​ക​ർ​ക്കു​ന്ന രീ​തി​യി​ൽ കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ ത​ന്‍റെ വാ​ഹ​ന​ത്തി​ന് തൊ​ട്ടു​മു​ന്നി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നെ​തി​രേ​യാ​ണ് നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​യാ​ൾ നി​രാ​ഹാ​രം ആ​രം​ഭി​ച്ച​ത്. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് നി​ല​ന്പൂ​ർ സി​ഐ കെ.എം. ദേ​വ​സ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് മാ​റ്റു​ക​യാ​യി​രു​ന്നു. സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യാ​റാ​വാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വ്യാ​ഴാ​ഴ്ച വൈ​കിട്ട് 4.30ഓ​ടെ​യാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.