ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു
നി​ല​ന്പൂ​ർ: വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാം ഘ​ട്ട​മാ​യി മൂ​ന്നു റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഏ​ഴു ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. കാ​ല​വ​ർ​ഷ​ക്കെ​ടു​തി മൂ​ലം ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി​ത്തീ​ർ​ന്ന റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​നു​വ​ദി​ച്ച 11 പ്ര​വൃ​ത്തി​ക​ൾ​ക്കു പു​റ​മെ​യാ​ണി​ത്. ആ​കെ 40 ല​ക്ഷം രൂ​പ​യാ​ണ് നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ന് അ​നു​വ​ദി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, മു​ൻ​സി​പ്പാ​ലി​റ്റി എ​ൻ​ജി​നിയ​റിം​ഗ് വി​ഭാ​ഗം വ​ഴി​യാ​ണ് പ്ര​വൃ​ത്തി നി​ർ​വ​ഹി​ക്ക​പ്പെ​ടു​ക. ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് വ​കു​പ്പാ​ണ് പ്ര​വൃ​ത്തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കൂ​ട്ട​പ്പാ​ടി - മി​ല്ലും​പ​ടി - പാ​റ​ക്ക​ട​വ് റോ​ഡ്, മു​തു​കാ​ട്-​അ​ർ​ജു​ന​ൻ​പ​ടി-​സ​ദാ​ന​ന്ദ​ൻ റോ​ഡ് എ​ന്നി​വ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ​വീ​ത​വും പാ​ടി​ക്കു​ന്ന് ഹ​രി​ജ​ന-​ഗി​രി​ജ​ന ഹോ​സ്റ്റ​ൽ റോ​ഡി​ന് മൂ​ന്ന് ല​ക്ഷം രൂ​പ​യു​മാ​ണ് ല​ഭി​ച്ച​ത്.