വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ട്രാ​ക്ട​ർ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്നു
Thursday, April 20, 2017 12:15 PM IST
വി​ല​ങ്ങാ​ട്: വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ൽ മാ​ലി​ന്യം ശേ​ഖ​രി​ക്കാ​നാ​യി ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് വാ​ങ്ങി​യ ട്രാ​ക്ടറും ട്രെയിലറും വ​ർ​ക്ക് ഷോ​പ്പി​ൽ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്നു.
പേ​രാ​ന്പ്ര കൈ​ത​ക്ക​ലി​ലെ വ​ർ​ക്ക് ഷോ​പ്പി​ൽ അ​റ്റ​കു​റ്റപ്പ​ണി​ക്കാ​യി ഇ​ട്ടി​രി​ക്കു​ന്ന വാ​ഹ​നം വെ​യി​ലും മ​ഴ​യും കൊ​ണ്ട് ന​ശി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ര​ണ്ട് വ​ർ​ഷ​മാ​യി.​ എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​നം റി​പ്പ​യ​ർ ചെ​യ്യാ​ൻ ന​ൽ​കി​യ​തി​ന് പ​ഞ്ചാ​യ​ത്തി​ൽ രേ​ഖ​യി​ല്ല.
​പ​ന്ത്ര​ണ്ട് വ​ർ​ഷം മു​ന്പു​ള്ള ഭ​ര​ണ സ​മി​തി​യാ​ണ് പ​ഞ്ചാ​യ​ത്തി​ന് വേ​ണ്ടി ട്രാ​ക്ട​ർ വാ​ങ്ങി​യ​ത്. പ​ഞ്ചാ​യ​ത്ത് വ​ള​പ്പി​ൽ നി​ർ​മ്മി​ച്ച ബ​യോ​ടെ​ക്കി​ന്‍റെ ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ലേ​ക്ക് മാ​ലി​ന്യം എ​ത്തി​ക്കാ​നാ​യി​രു​ന്നു വാ​ഹ​നം വാ​ങ്ങി​യത്. എ​ന്നാ​ൽ ജൈ​വ​മാ​ലി​ന്യ പ്ലാ​ന്‍റി​ന് മാ​സ​ങ്ങ​ളു​ടെ ആ​യു​സ്േ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.​
പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ളോ​ളം ട്രാ​ക്ടർ മാ​ലി​ന്യം നീ​ക്കാ​ൻ ഉപയോഗിച്ചു. പിന്നീട് പ​ഞ്ചാ​യ​ത്ത് ഷെ​ഡി​ൽ വിശ്രമത്തിലായി. ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ത്ത് ട്രാ​ക്ടർ പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി.​വാ​ഹ​നം ന​ന്നാ​ക്കി ഉ​പ​യോ​ഗി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല.​
ഭ​ര​ണ സ​മി​തി​യു​ടെ അ​വ​സാ​ന കാ​ല​ത്ത് ട്രാ​ക്ട​ർ പൊ​ടു​ന്ന​നെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്തു നി​ന്നു കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.​ പ​ഞ്ചാ​യ​ത്തി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ ട്രാ​ക്ട​ർ പേ​രാ​ന്പ്ര​യി​ലെ വർക്ക് ഷോപ്പിൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.​എ​ന്നാ​ലി​തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല​.​ആ​രാ​ണ് ട്രാ​ക്ട​ർ അറ്റകുറ്റപ്പണി ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ആ​ർ​ക്കും അ​റി​യി​ല്ല. മു​ൻ ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ത്താ​ണ് വാ​ഹ​നം ന​ന്നാ​ക്കാ​ൻ കൊ​ണ്ടു​പോ​യ​ത് എ​ന്നു മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി​ക്കാ​ർ​ക്കു​ള്ള വി​വ​രം.
അ​തേ സ​മ​യം മു​ൻ ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ത്ത് ട്രാ​ക്ടർ ന​ന്നാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല​ന്ന് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ മൂ​സ പ​റ​ഞ്ഞു.​ പു​തി​യ സെ​ക്ര​ട്ട​റി​യാ​യി പ​ത്ത് മാ​സം മു​ന്പ് ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്പോ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി വി​വ​രം കൈ​മാ​റി​യപ്പോൾ ട്രാ​ക്ട​ർ ഉ​ണ്ടെ​ന്നോ അറ്റകുറ്റപ്പണി ചെ​യ്യാ​ൻ ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നോ അ​റി​യി​ച്ചി​ട്ടി​ല്ല​ന്ന് പഞ്ചായത്ത് സെ​ക്ര​ട്ട​റി​ പ​റ​ഞ്ഞു.​
ര​ണ്ട്്് വ​ർ​ഷം മു​ന്പ് 40000 രൂപ​യാ​യി​രു​ന്നു അറ്റകുറ്റപ്പണിക്ക് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ ഒ​രു ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ ചെ​ല​വി​ടേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് വ​ർ​ക്ക് ഷോ​പ്പ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.​
നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​ർ ഒ​ഴി​ഞ്ഞ് മാ​റു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും വ​ർ​ക്ക് ഷോ​പ്പു​കാ​ർ പ​റ​യു​ന്നു.​ ഇ​രു​ന്പ് വി​ല​യ്ക്ക് വി​ൽ​പ​ന ന​ട​ത്താ​നു​ള്ള പാ​ക​ത്തി​നാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ഇപ്പോഴത്തെ അ​വ​സ്ഥ.​
പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ശേ​ഷം പ​ഞ്ചാ​യ​ത്തി​ന്‍റെ ട്രാ​ക്ടർ ലേ​ലം ചെ​യ്യ​ണ​മെ​ന്ന് ഒ​രു യോ​ഗ​ത്തി​ൽ അ​ന്ന​ത്തെ സെ​ക്ര​ട്ട​റി അ​ജ​ണ്ട​ കൊ​ണ്ടു​വ​ന്നെ​ങ്കി​ലും ചി​ല അം​ഗ​ങ്ങ​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന്്്് തീ​രു​മാ​ന​മെ​ടു​ക്കാ​തെ മാ​റ്റി​വയ്ക്കു​ക​യാ​യി​രു​ന്നു.