മ​ത്സ്യ വി​ള​വെ​ടു​പ്പ് നടത്തി
കു​റ്റ്യാ​ടി: സം​സ്ഥാ​ന സ​ർ​ക്കാ​രും ഫീ​ഷ​റീ​സ് വ​കു​പ്പും ന​ട​പ്പി​ലാ​ക്കു​ന്ന മ​ത്സ്യ സ​മൃ​ദ്ധി പ​ദ്ധ​തി പ്ര​കാ​രം കാ​വി​ലും​പാ​റ​യി​ൽ മ​ത്സ്യ വി​ള​വെ​ടു​പ്പ് ന​ട​ത്തി. നാ​ല് ഏ​ക്ക​റോ​ളം വ​രു​ന്ന കു​ള​ങ്ങ​ളി​ൽ വ​ള​ർ​ത്തി​യ രോ​ഹു, ക​ട്‌​ല, ഗ്രാ​ഡ് കാ​ർ​പ്പ്, ന​ട്ട​ർ, അ​സ്‌​സാം വാ​ള, ഗി​ഫ്റ്റ് തി​ലാ​പ്പി​യ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട മ​ത്‌​സ്യ​ങ്ങ​ളാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി ചെ​യ്ത​ത്.
തൊ​ട്ടി​ൽ​പാ​ല​ത്ത് കു​ടും​ബ​ശ്രീ​യു​ടെ സ്ഥി​രം വി​പ​ണ​ന കേ​ന്ദ്ര​ത്തി​ൽ മത്സ്യം വി​ല്പ​ന​ ന​ട​ത്തി. 16 വാ​ർ​ഡു​ക​ളി​ൽ 35 ക​ർ​ഷ​ക​രാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്. കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​ഷ​റീ​സ് അ​ക്വാ​ക​ൾ​ച്ച​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​എ നാ​രാ​യ​ണ​ൻ​കു​ട്ടി, കെ.​കെ മോ​ളി, എ.​ആ​ർ വി​ജ​യ​ൻ, അ​ശോ​ക​ൻ, സേ​വ്യ മ​തി​ല​ക​ത്ത്, രാ​ജ​ൻ, പി.​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.