വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​നാ​യി സ്ഥ​ലം എടുക്കാൻ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Thursday, April 20, 2017 12:25 PM IST
വള്ളക്കടവ്: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട വി​ക​സ​ന​ത്തി​നാ​യി സ്ഥ​ലം അ​ള​ക്കാ​നും, സ​ർ​വ്വേ ക​ല്ലി​ടാ​നും വ​ന്ന ഡെ​പ്യൂ​ട്ടി ക​ള​ക്ട​റേ​യും, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രേ​യും വ​ള്ള​ക്ക​ട​വ് വ​യ്യാ മൂ​ല​യി​ലെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.
എ​യ​ർ​പോ​ർ​ട്ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്തു ന​ൽ​ക​ണ​മെ​ന്ന് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​ട്ടി രണ്ട് മാ​സം മു​ൻ​പ് മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ വെ​ച്ച് എ​യ​ർ​പോ​ർ​ട്ട് അഥോറി​റ്റി​യും, വ​സ്തു​ക്ക​ളു​ടെ ഉ​ട​മ​ക​ളും, പ്ര​ദേ​ശ​ത്തെ ആ​ക്ഷ​ൻ കൗ​ൺ​സി​ലി​നേ​യും ജ​ന​കീ​യ സ​മ​ര സ​മി​തി പ്ര​വത്ത​ക​രേ​യും മീ​റ്റിം​ഗി​ന് വി​ളി​ച്ചി​രു​ന്നു.
മീ​റ്റിം​ഗി​ൽ ഉ​യ​ർ​ന്നു വ​ന്ന ച​ർ​ച്ച​യി​ൽ നി​ന്ന് പ​രി​സ്ഥി​തി ആ​ഘാ​ത വി​ഭാ​ഗ​ത്തി​നെ പ്ര​ദേ​ശ​ത്തക്കുറി​ച്ച് പ​ഠി​യ്ക്കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​വി​ഷ​യം ഇ​രി​ക്കെയാ​ണ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​റും, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും, സ്ഥ​ല​ത്തെ​ത്തി​യ​ത്.​
നാ​ട്ടു​കാ​ർ എ​തി​ർ​ക്കു​മെ​ന്ന​റി​ഞ്ഞു വ​ൻ പോ​ലീ​സ് സം​ഘം പ​രി​സ​ര​ത്ത് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി വി​ക​സ​ന​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട നാ​ട്ടു​കാ​ർ ഇ​നി ഒ​രി​ഞ്ചു ഭൂ​മി പോ​ലും, വി​ട്ടു​ത​രി​ല്ല എ​ന്നു പ​റ​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​യു​ക​യാ​യി​രു​ന്നു. ന്ന​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​റും, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും, സ്ഥ​ലം അ​ള​ക്കാ​തെ തി​രി​കെ പോ​യി.