ഇനിയും കാത്തിരിക്കണം റോ-റോ സർവീസിനായി
ഫോ​ര്‍​ട്ടു​കൊ​ച്ചി: ആ​ന​യെ വാ​ങ്ങി​യി​ട്ടും കെ​ട്ടാ​ന്‍ ച​ങ്ങ​ല​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കൊ​ച്ചി ന​ഗ​ര​സ​ഭ പ്ര​ഖ്യാ​പി​ച്ച ഫോ​ര്‍​ട്ടു​കൊ​ച്ചി-​വൈ​പ്പി​ല്‍ റോ-​റോ സ​ര്‍​വീ​സ്. സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നു​ള്ള ജ​ങ്കാ​ര്‍ കൊ​ച്ചി​ന്‍ ഷി​പ്‌​യാ​ര്‍​ഡി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് നീ​റ്റി​ലി​റ​ക്കി ട്ര​യ​ല്‍ റ​ണ്ണും ന​ട​ത്തി ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റി​യി​ട്ടും ജ​ങ്കാ​ര്‍ ജെ​ട്ടി​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത​തി​നാ​ല്‍ റോ-​റോ സ​ര്‍​വീ​സി​നാ​യു​ള്ള കാ​ത്തി​രി​പ്പ് ഇ​നി​യും നീ​ളു​മെ​ന്നു​റ​പ്പാ​യി.​
ജെ​ട്ടി നി​ര്‍​മാ​ണ​ത്തി​ലെ മെ​ല്ലെ​പ്പോ​ക്കും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​മാ​ണ് റോ-​റോ സ​ര്‍​വീ​സ് വൈ​കാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഏ​പ്രി​ല്‍ ഒ​ന്നി​നു മു​മ്പാ​യി ജെ​ട്ടി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് കൊ​ച്ചി ന​ഗ​ര​സ​ഭ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യെ​ങ്കി​ലും സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​വാ​ന്‍ ഇ​നി​യും മാ​സ​ങ്ങ​ളെ​ടു​ക്കും.​ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലും വൈ​പ്പി​നി​ലും ജ​ങ്കാ​ര്‍ ജെ​ട്ടി നി​ര്‍​മാ​ണം ഇ​പ്പോ​ള്‍ പാ​തി​വ​ഴി​യി​ലാ​ണ്.
പ​ക​ല്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. രാ​ത്രി ഷി​ഫ്റ്റി​ൽ കൂ​ടി നി​ർ​മാ​ണം ന​ട​ന്നാ​ല്‍ നി​ർ​മാ​ണം വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കും. നി​ല​വി​ല്‍ ഒ​രു ജ​ങ്കാ​ര്‍ മാ​ത്ര​മാ​ണ് ഇ​വി​ടെ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഒ​രെ​ണ്ണം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ക​യ​റ്റി​യി​രിക്കു​ക​യാ​ണ്.
യാ​ത്ര​ക്കാ​ർ​ക്ക് മ​റു​ക​ര​യ്ക്കെ​ത്താ​ൻ മ​ണി​ക്കൂ​റോ​ളം കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണി​പ്പോ​ൾ.
​നി​ല​വി​ലെ ജ​ങ്കാ​ര്‍ സ​ര്‍​വീ​സി​ല്‍ ഒ​രു വ​ശ​ത്തു​നി​ന്നു മാ​ത്ര​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശി​ക്കാ​നും പു​റ​ത്തി​റ​ങ്ങാ​നും സാ​ധി​ക്കു​ക. എ​ന്നാ​ല്‍ റോ-​റോ സ​ര്‍​വീ​സി​ല്‍ ഇ​രു​വ​ശ​ത്തു നി​ന്നു വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശി​ക്കാം.