സൗ​ദി​യി​ൽ ലി​ഫ്റ്റി​ൽ നി​ന്ന് വീ​ണ് ക​ട​യ്ക്ക​ൽ സ്വ​ദേ​ശി മ​രി​ച്ചു
ക​ട​യ്ക്ക​ൽ: സൗ​ദി​യി​ൽ ജോ​ലി​യ്ക്കി​ടെ ക​ട​യ്ക്ക​ൽ സ്വ​ദേ​ശി ലി​ഫ്റ്റി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു. കു​മ്മി​ൾ സം​ബ്ര​മം​പ​ണ​യി​ൽ വീ​ട്ടി​ൽ മു​ജീ​ബ് (36) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. സൗ​ദി ദ​മാ​മി​ൽ ക​ണ്‍​സ്ട്ര​ക്‌ഷ​ൻ ക​ന്പ​നി​യി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. ജോ​ലി സ്ഥ​ല​ത്ത് പു​തി​യ കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്ന് ലി​ഫ്റ്റ് നി​ർ​മി​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ താ​ഴെ​യു​ള്ള കു​ഴി​യി​ലേ​യ്ക്ക് ത​ല​യി​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ത​ത്​ക്ഷ​ണം മ​രി​ച്ചു. നാ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മു​ജീ​ബ് ലീ​വ് ക​ഴി​ഞ്ഞ് ശ​നി​യാ​ഴ്ച​യാ​ണ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. മൃ​ത​ദേ​ഹം ദ​മാ​മി​ൽ ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ഭാ​ര്യ: ഷം​ന. മ​ക്ക​ൾ: അ​ജ്മ​ൽ, അ​ഫ്സ​ൽ.