കു​ഞ്ഞ​ൻ വൈ​ദ്യർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം നാളെ
തൃ​പ്പൂ​ണി​ത്തു​റ: പ്ര​ശ​സ്ത ബാ​ല ചി​കി​ത്സാ വി​ദ​ഗ്ദധനാ​യി​രു​ന്ന കു​ഞ്ഞ​ൻ വൈ​ദ്യ​രു​ടെ പത്തൊന്പതാമത് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും നാളെ ന​ട​ക്കും. പു​തി​യ​കാ​വു ആ​യു​ർ​വേ​ദ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉച്ചകഴിഞ്ഞ് മൂന്നിനു ​ന​ട​ക്കു​ന്ന സമ്മേളനം എം. ​സ്വ​രാ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​എം.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ഡോ. ​പി. എ​സ്. ഗോ​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നു ബി​എ​എം​എ​സ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ലാ​വ​ണ്യ വി.​കെ, സി​നി എ​ലി​സ​ബ​ത്ത് സ​ണ്ണി എ​ന്നി​വ​ർ​ക്ക് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ച​ന്ദ്രി​കാ​ദേ​വി എ​ൻ​ഡോ​വ്മെ​ന്‍റു​ക​ളും, ഡോ. ​സി. ര​ത്നാ​ക​ര​ൻ ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്യും. കു​ഞ്ഞ​ൻ​വൈ​ദ്യ​ൻ സ്മാ​ര​ക ട്ര​സ്റ്റ്, പാ​വം​കു​ള​ങ്ങ​ര സൗ​ത്ത് എ​ട്ടെ​ന്നി​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാണു ചടങ്ങ് സംഘടിപ്പിക്കുന്നത്.