മീ​ഡി​യ അ​ക്കാ​ദ​മി​യി​ൽ പി​ആ​ർ ദി​നാ​ഘോ​ഷം
കൊ​ച്ചി: കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി​യി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ദി​നാ​ഘോ​ഷം ഇ​ന്നു രാ​വി​ലെ 11നു വ്യ​വ​സാ​യി​യും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നു​മാ​യ കൊ​ച്ചൗ​സേ​ഫ് ചി​റ്റി​ല​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും."അ​ഭി​പ്രാ​യ​രൂ​പീ​ക​ര​ണ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്ക്’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ സ്ഥാ​പി​ത​മാ​യ ഏ​പ്രി​ൽ 21 ജ​ന​സ​ന്പ​ർ​ക്ക ജാ​ഗ്ര​താ​ദി​നം കൂ​ടി​യാ​യി​ട്ടാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് കെ.​ആ​ർ. പ്ര​മോ​ദ് കു​മാ​ർ സ്വാ​ഗ​ത​വും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്യൂണി​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ എം. ​രാ​മ​ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​യും. തു​ട​ർ​ന്നു ക​ലാപ​രി​പാ​ടി​ക​ളും ന​ട​ക്കും.