വൈദ്യുതി പോസ്റ്റില്‍നിന്നു വീണു യുവാവ് മരിച്ചു
വ​ണ്ണ​പ്പു​റം: തെ​രു​വു വി​ള​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി പോ​സ്റ്റി​ല്‍ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു. വ​ണ്ണ​പ്പു​റം പു​ത്ത​ന്‍ മ​ഠ​ത്തി​ല്‍ കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ സൂ​ര​ജ് (35) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​ള്ളി​പ്പാ​റ രാ​ജ​ഗി​രി​യി​ല്‍ ആ​യി​രു​ന്നു അ​പ​ക​ടം.
പ​ഞ്ചാ​യ​ത്തി​ല്‍ തെ​രു​വു വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ക​രാ​ര്‍ എ​ടു​ത്തി​രി​ക്കു​ന്ന വ്യ​ക്തി​യു​ടെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു സൂ​ര​ജ്. സൂ​ര​ജ് പോ​സ്റ്റി​ല്‍ നി​ന്ന് വീ​ഴാ​നി​ട​യാ​യ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ഇ​വി​ടേ​ക്കു​ള്ള വൈ​ദ്യു​തി വിഛേ​ദി​ച്ച​തി​നു ശേ​ഷ​മാ​ണ് പ​ണി ആ​രം​ഭി​ച്ച​തെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. നി​ല​ത്ത് മു​ഖ​മ​ടി​ച്ചാ​ണ് സൂ​ര​ജ് പോ​സ്റ്റി​ല്‍ നി​ന്നും വീ​ണ​ത്. നാ​ട്ടു​കാ​രും കൂ​ടെ ജോ​ലി ചെ​യ്തു കൊ​ണ്ടി​രു​ന്ന​വ​രും ഓ​ടി​യെ​ത്തി​യ​പ്പോ​ള്‍ സൂ​ര​ജ് ചോ​ര​യി​ല്‍ കു​ളി​ച്ച് കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം തൊ​ടു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍. ഭാ​ര്യ: ദി​വ്യ. മ​ക​ന്‍: ദേ​വ​കൃ​ഷ്ണ​ന്‍.