ടാങ്കര്‍ ലോറി ഇടിച്ച് സൈക്കിള്‍ യാത്രക്കാരൻ മരിച്ചു
തു​റ​വൂ​ര്‍: ടാ​ങ്ക​ര്‍ ലോ​റി​യി​ടി​ച്ച് സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. അ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് 11-ാം വാ​ര്‍ഡി​ല്‍ മു​ള​യ്ക്ക​ല്‍ പ​റ​മ്പ് വീ​ട്ടി​ല്‍ മ​ക​യി​രം മ​ക​ന്‍ വെ​ളു​ത്ത (75) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ ദേ​ശീ​യ പാ​ത​യി​ല്‍ എ​ര​മ​ല്ലൂ​ര്‍ക​വ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സൈ​ക്കി​ളി​ല്‍ വ​രു​ന്ന​തി​നി​ടെ ടാ​ങ്ക​ര്‍ ലോ​റി ഇ​ടി​ക്കു​ക​യും ലോ​റി​യു​ടെ ച​ക്രം ദേ​ഹ​ത്തു കൂ​ടി ക​യ​റി ഇ​റ​ങ്ങു​ക​യും ചെ​യ്തു. ത​ല്‍ക്ഷ​ണം മ​ര​ണം സം​ഭ​വി​ച്ചു. തു​റ​വു​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ് മോ​ര്‍ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു. അ​രു​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.