ഒ​രു നേ​ര​മെ​ങ്കി​ലും അ​ന്നം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ‌
‌കോ​ഴ​ഞ്ചേ​രി: ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ജ​ന്മ​ശ​താ​ബ്ദി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​കെ​ജി ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ കോ​ഴ​ഞ്ചേ​രി​യി​ലെ പ്ര​ശ​സ്ത കാ​റ്റ​റിം​ഗ് ഗ്രൂ​പ്പാ​യ ’ജോ​ളീ​സ് കി​ച്ച​ണ്‍ ’ മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന ’ഒ​രു നേ​ര​മെ​ങ്കി​ലും അ​ന്നം’ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​ത്രി ഏ​ഴി​ന് മാ​രാ​മ​ണ്‍ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. യോ​ഗ​ത്തി​ൽ മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ൽ​എ മാ​രാ​യ വീ​ണാ​ജോ​ർ​ജ് , രാ​ജു ഏ​ബ്ര​ഹാം, ചി​റ്റ​യം ഗോ​പ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, മു​ൻ എം​എ​ൽ​എ മാ​രാ​യ എ. ​പ​ത്മ​കു​മാ​ർ, ആ​ർ ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, കെ.​സി. രാ​ജ​ഗോ​പാ​ൽ, ക​ഐ​സ​എ​ഫ്ഇ ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് തോ​മ​സ്, കെ. ​അ​ന​ന്ത​ഗോ​പ​ൻ, എ.​പി. ജ​യ​ൻ, ബാ​ബു കോ​യി​ക്ക​ലേ​ത്ത്, വി​ക്ട​ർ ടി. ​തോ​മ​സ്, ആ​ർ. അ​ജ​യ​കു​മാ​ർ, മാ​ത്യൂ​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ഒ​രു നേ​ര​മെ​ങ്കി​ലും അ​ന്നം എ​ന്ന പ​ദ്ധ​തി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ലാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​തും അ​റു​പ​തു വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള്ള​തും അ​നാ​ഥ​ത്വം പേ​റു​ന്നു​മാ​യ 30 പേ​ർ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. ആ​ദ്യ​ത്തെ ഒ​രു മാ​സം ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​യ്ക്കാ​ണ് ഭ​ക്ഷ​ണം വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. പ​ന്ത്ര​ണ്ടാം വാ​ർ​ഡം​ഗം സോ​ണി കൊ​ച്ചു​തു​ണ്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണം വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്.

കോ​ഴ​ഞ്ചേ​രി, തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ഘ​ട്ടം​ഘ​ട്ട​മാ​യി പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​മെ​ന്ന് എ​കെ​ജി ചാ​രി​റ്റ​ബി​ൾ ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ബു ജോ​ണ്‍, ആ​ർ. അ​ജ​യ​കു​മാ​ർ, സോ​ണി കൊ​ച്ചു​തു​ണ്ടി​ൽ, ജോ​ളീ​സ് കി​ച്ച​ണ്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ രാ​ജ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു. ‌